Quantcast

തിരൂരങ്ങാടിയുടെ സംരംഭങ്ങള്‍ക്ക് കരുത്ത് പകരാന്‍ 'പ്രൊഫഷണല്‍ തിരൂരങ്ങാടി കോണ്‍ക്ലേവ്'

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന 'Scale Up Your Business' പരിപാടിയില്‍ ബിസിനസ് ഘടന, നേതൃത്വ മികവ്, പ്രവര്‍ത്തന സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സിഎസ് ആഷിഖ് എം, റിയാസ് ഹക്കീം, എആര്‍ രഞ്ജിത്ത് എന്നിവര്‍ ക്ലാസുകളും സെഷനുകളും നയിക്കും

MediaOne Logo

Web Desk

  • Updated:

    2026-10-09 11:11:21

Published:

9 Oct 2026 12:22 PM IST

തിരൂരങ്ങാടിയുടെ സംരംഭങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രൊഫഷണല്‍ തിരൂരങ്ങാടി കോണ്‍ക്ലേവ്
X

തിരൂരങ്ങാടി: പ്രാദേശിക ബിസിനസുകളുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പിഎംഎ സമീര്‍ എംഎല്‍എ ഡെവലംപ്‌മെന്റ് ഹബ്ബ് സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ തിരൂരങ്ങാടി എന്റര്‍പ്രണേഷിപ്പ് ഡേ ഒക്ടോബര്‍ 10ന് കൊഴിച്ചേന ലൈവ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന 'Scale Up Your Business' പരിപാടിയില്‍ ബിസിനസ് ഘടന, നേതൃത്വ മികവ്, പ്രവര്‍ത്തന സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സിഎസ് ആഷിഖ് എം, റിയാസ് ഹക്കീം, എആര്‍ രഞ്ജിത്ത് എന്നിവര്‍ ക്ലാസുകളും സെഷനുകളും നയിക്കും. ഇതിനകം 465ലധികം ബിസിനസ് ഉടമകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന 'A Business Starter Session for Women' വനിതകളെ സംരംഭകത്വത്തിലേക്ക് കൂടുതല്‍ സജീവമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. 'Women in Business: From Ambition to Impact' എന്ന വിഷയത്തില്‍ ശ്രീലക്ഷ്മി, സൈമ നദീം എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയ്ക്ക് ഷഹന ഷാര്‍തു നേതൃത്വം നല്‍കും. തുടര്‍ന്ന് ബിസിനസ് രജിസ്‌ട്രേഷന്‍, നിയമാനുസൃത നടപടികള്‍ എന്നിവ സംബന്ധിച്ച സെഷന്‍ സിഎസ്‌രാഘിരാജ് നയിക്കും.

പ്രാദേശിക ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനും വനിതകള്‍ക്ക് സംരംഭകത്വത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന് പിന്തുണ നല്‍കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. മികച്ച സാധ്യതയുള്ള ബിസിനസുകളെ കണ്ടെത്തി തുടര്‍ന്നും ഗൈഡന്‍സും കണ്‍സള്‍ട്ടന്‍സി പിന്തുണയും നല്‍കാനും ഡെവലംപ്‌മെന്റ് ഹബ്ബ് പദ്ധതിയിടുന്നു.

TAGS :

Next Story