Quantcast

മകളുടെ വിവാഹം പുലിവാലാകില്ല; 14 ലക്ഷം കിട്ടാന്‍ ദിവസവും 75 രൂപ നിക്ഷേപിക്കാം

  • 151 രൂപ നിക്ഷേപിച്ചാല്‍ 30 ലക്ഷം
  • വിവാഹത്തിനായി പ്രത്യേക സ്‌കീം
  • മരിച്ചാല്‍ ഡപ്പോസിറ്റും പലിശയും

MediaOne Logo

Web Desk

  • Updated:

    2023-08-18 08:06:29.0

Published:

18 Aug 2023 8:00 AM GMT

north bride
X

പ്രതീകാത്മക ചിത്രം

സാമ്പത്തിക പ്രശ്‌നങ്ങളാണ് എല്ലാവരുടെയും ഉറക്കം കെടുത്തുന്നത്. പ്രായത്തിന് അനുസരിച്ച് ഉത്തരവാദിത്തങ്ങളും ബാധ്യതകളുമൊക്കെ കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പണം വേണ്ട പല സന്ദര്‍ഭങ്ങളിലും പലരും പകച്ചുനില്‍ക്കുന്നത് കാണാം. എന്നാല്‍ വര്‍ഷം കൂടുന്തോറും പ്രശ്‌നങ്ങളും സാഹചര്യങ്ങളും മാറിമറിയുമെന്ന് മുന്‍കൂട്ടി കാണുന്നവര്‍ക്ക് ഈ അങ്കലാപ്പൊന്നും കാണില്ല. കാരണം ബാച്ചിലര്‍ ലൈഫില്‍ നിന്ന് കുടുംബനാഥനോ കുടുംബനാഥയോ ആകുന്നതോടെ വ്യക്തിപരമല്ലാത്ത ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി ചെറിയ തോതില്‍ സമ്പാദ്യങ്ങള്‍ ഉണ്ടാക്കി വെക്കാനും അത്തരക്കാര്‍ ശ്രദ്ധിക്കും. പ്രത്യേകിച്ചും കുട്ടികളുണ്ടായാല്‍ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനുമൊക്കെ വേണ്ടത് മുന്‍കൂട്ടി തയ്യാറാക്കി വെക്കുന്നതാണ് ഉചിതം.എന്നാല്‍ വര്‍ഷങ്ങള്‍ക്കപ്പുറം സാഹചര്യം വരുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. പെണ്‍മക്കളുടെ പേരില്‍ ചേരാവുന്ന പലവിധ സമ്പാദ്യ പദ്ധതികളും ഇന്ന് പ്രചാരത്തിലുണ്ട്.

എന്നാല്‍ എല്‍ഐസി നല്‍കുന്ന പ്ലാനുകള്‍ കുറച്ചധികം വിശ്വാസ്യയോഗ്യമാണെന്ന് കരുതാം. എല്‍ഐസി പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി ആലോചിക്കുന്ന രക്ഷിതാക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയ ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണ് 'എല്‍ഐസി കന്യാദാന്‍ പോളിസി'. ഇത് പെണ്‍കുട്ടികളുള്ള അച്ഛന്‍മാരെ ഉദ്ദേശിച്ചാണ് കമ്പനി പുറത്തിറക്കിയത്. സാധാരണ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയില്‍ ഹോള്‍ഡര്‍ മരിച്ചാല്‍ കുടുംബത്തിനാണ് ആനുകൂല്യം ലഭിക്കുക. എന്നാല്‍ പെണ്‍മക്കളോട് സ്‌നേഹക്കൂടുതലുള്ളവരാണെങ്കില്‍ കന്യാദാന്‍ സേവിങ്‌സ് പ്ലാനില്‍ ചേര്‍ന്നാല്‍ ആനുകൂല്യം ലഭിക്കുന്നത് അവര്‍ക്കായിരിക്കും. 25 വര്‍ഷമാണ് പ്ലാനിന്റെ കാലാവധി. ഏറ്റവും കുറഞ്ഞത് 13 വര്‍ഷമെങ്കിലും പ്ലാനിലേക്കുള്ള തുക അടക്കേണ്ടി വരും. 18 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ള വര്‍ക്ക് ഈ പ്ലാനില്‍ ചേരാം.

പ്രത്യേകതകള്‍


മരണശേഷം പ്രീമിയം വേണ്ട

ഈ പോളിസി എടുത്തയാള്‍ ഇടക്ക് വെച്ച് മരിച്ചുപോയാല്‍ ബാക്കി പ്രീമിയം അടക്കേണ്ടതില്ല. പോളിസി എടുത്ത ശേഷം പിതാവ് മരിച്ചുപോയാല്‍ അക്കൗണ്ട് ഹോള്‍ഡറായ പെണ്‍കുട്ടിയ്ക്ക് ആനുകൂല്യം ലഭിക്കും.

അപകടമരണത്തിനും ആനുകൂല്യം

എല്‍ഐസി കന്യാദാന്‍ പ്ലാനില്‍ ചേര്‍ന്ന ശേഷം എന്തെങ്കിലും അപകടത്തില്‍പെട്ട് മരിച്ചാലും ആനുകൂല്യം ലഭിക്കും. അപകട മരണത്തിന് 10 ലക്ഷം രൂപയുടെ ആനുകൂല്യം ഉടന്‍ തന്നെ ലഭിക്കും. ഇനി മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാണ് മരിക്കുന്നതെങ്കിലും സാമ്പത്തിക സഹായം ഈ പ്ലാന്‍ ഉറപ്പാക്കുന്നുണ്ട്. കമ്പനി ഉടന്‍ തന്നെ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് മരണശേഷമുള്ള ചെലവും ഉത്തരവാദിത്തങ്ങളുമൊക്കെ നിര്‍വഹിക്കാന്‍ നല്‍കും.

ആനുവല്‍ പേഔട്ട്

എല്‍ഐസി കന്യാദാന്‍ പോളിസിക്ക് മറ്റ് ചില പ്രത്യേകതകള്‍ കൂടി ഉണ്ടെന്ന് പറയാം. ഈ പോളിസി ഉടമയുടെ മകള്‍ക്ക് വാര്‍ഷിക പേ ഔട്ടും എല്‍ഐസി ഉറപ്പ് നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും പോളിസിയുടെ മെച്യൂരിറ്റി തീരുംവരെ അരലക്ഷം രൂപയാണ് ഇത്തരത്തില്‍ നല്‍കുന്നത്.

വിവാഹം

എല്‍ഐസി കന്യാദാന്‍ പോളിസിക്ക് മാത്രമുള്ള ഒരു പ്രത്യേക കൂടിയുണ്ട്. ഈ പ്ലാന്‍ ഒരു വിവാഹ സമ്പാദ്യ പദ്ധതിയാണെന്ന് പറയാം. കന്യാദാന്‍ എന്ന പേര് ഈ സവിശേഷതയെയാണ് സൂചിപ്പിക്കുന്നത്. ഓരോ ദിവസവും രക്ഷിതാവ് മകളുടെ വിവാഹം മുന്‍കൂട്ടി കണ്ടുകൊണ്ട് വെറും 75 രൂപ മാറ്റിവെക്കാന്‍ തയ്യാറായാല്‍ വിവാഹ സമയത്ത് 14.5 ലക്ഷം രൂപയായി ഇത് മാറിയിട്ടുണ്ടാകും. ഇനി കുറച്ചുകൂടി പണം ആ സമയത്ത് വേണ്ടി വരുമെന്ന് കരുതുന്നവരാണെങ്കില്‍ ഓരോ ദിവസവും 151 രൂപ മാറ്റിവെക്കാന്‍ ശ്രമിക്കുക. 31 ലക്ഷം രൂപയാണ് ആ സമയത്ത് തിരിച്ചുകിട്ടുന്നത്. ഇത്തരത്തില്‍ സമ്പാദിക്കാന്‍ ശ്രമിച്ചാല്‍ പെണ്‍മക്കളുടെ വിവാഹത്തിന് പണത്തിനായി ഭാവിയില്‍ ടെന്‍ഷനില്ലാതെ മുന്നോട്ട് പോകാനാകും. ചെറിയ തുകയായതിനാല്‍ ദരിദ്രരായവര്‍ക്ക് പോലും ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കും.




യോഗ്യത

ഏത് പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. എന്‍ആര്‍ഐകള്‍ക്കും ചേരാം. ബാങ്കിന്റെ ബ്രാഞ്ചിലും പോസ്റ്റ്ഓഫീസുമൊക്കെ എല്‍ഐസി കന്യാദാന്‍ സ്‌കീമിന് വേണ്ടി അക്കൗണ്ട് ആരംഭിക്കാം.എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ രണ്ട് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കില്ല.

നിബന്ധനകള്‍

പെണ്‍കുട്ടിയുടെ ഉന്നത പഠനത്തിനായി 18 വയസിന് ശേഷം പദ്ധതിയുടെ 50 % തുക പിന്‍വലിക്കാം.പത്ത് വയസ് തികയുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട് എടുക്കാം. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രക്ഷിതാവിന്റെയും പെണ്‍കുട്ടിയുടെയും വിലാസം, തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കി പോസ്റ്റ്ഓഫീസിലോ ബാങ്കിലോ അക്കൗണ്ട് തുറക്കാം. വെറും 250 രൂപ മതി അക്കൗണ്ട് എടുക്കാന്‍. ദിവസവും 75 രൂപയെന്ന തോതിലോ മാസത്തിലൊരിക്കലോ പരമാവധി 25 വര്‍ഷത്തേക്ക് പ്രീമിയം അടക്കണം. എന്നാല്‍ 14 ലക്ഷം രൂപ വിവാഹ സമയം തിരിച്ചുലഭിക്കും. ഇനി നിര്‍ഭാഗ്യവശാല്‍ മകള്‍ മരിക്കുകയാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് അടക്കം അപേക്ഷിച്ചാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. അടച്ച തുകയും പലിശയും രക്ഷിതാവിന്റെ പേരില്‍ നിക്ഷേപമായി ലഭിക്കും. ഇനി ജീവന് ഭീഷണിയാകുന്ന രോഗമുണ്ടായാലും അഞ്ച് വര്‍ഷത്തിനുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം.

ഇനി എല്‍ഐസി കന്യാദാന്‍ പോളിസിയില്‍ ചേര്‍ന്ന ശേഷം താല്‍പ്പര്യമില്ലെന്ന് തോന്നുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് ബോണ്ട് ലഭിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അത് തിരികെ നല്‍കാം. കമ്പനി കവറേജ് റദ്ദാക്കിയ ശേഷം അടച്ച പ്രീമിയത്തിന്മേല്‍ നിശ്ചിത ശതമാനം തുക തിരിച്ചു നല്‍കും. ലോക്ക് -ഇന്‍ പിരീഡില്ല.

TAGS :

Next Story