Quantcast

രൂപ വീണ്ടും വീണു

ഈ വര്‍ഷം മാത്രം അഞ്ച് ശതമാനം നഷ്ടം രൂപക്ക് രേഖപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഒരു ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    8 May 2026 11:31 AM IST

Indian rupee suffers biggest fall in history; exchange rate hits record high
X

മുംബൈ: തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് പിന്നാലെ രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ 33 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 94.58ലാണ് ബുധനാഴ്ച രൂപ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 94.25ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. 95.43 എന്ന എക്കാലത്തേയും കുറഞ്ഞ നിരക്കിലേക്ക് രൂപ വീണിരുന്നു.ഈ വര്‍ഷം മാത്രം അഞ്ച് ശതമാനം നഷ്ടം രൂപക്ക് രേഖപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഒരു ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്.

അതേസമയം, 100 ഡോളറിന് താഴെയെത്തിയ എണ്ണവില വീണ്ടും ഉയര്‍ന്നു. ബാരലിന് 97 ഡോളര്‍ വരെ എണ്ണവില ഇടിഞ്ഞിരുന്നു. പിന്നീട് വിലയില്‍ വര്‍ധനവ് രേഖപെപടുത്തുകയായിരുന്നു. തുടര്‍ന്ന് 101 ഡോളറിലേക്ക് എണ്ണവില കുതിക്കുയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണനിരക്ക് എത്തിയതിന് പിന്നാലെയാണ് വിലയിടിവുണ്ടായത്. ഗ്രാമിന് 30 രൂപയുടെ വിലക്കുറവാണ് ഉണ്ടായത്. 13,995 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 240 രൂപയുടെ കുറവുണ്ടായി. 1,11,960 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഔണ്‍സിന് 4,719.85 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്നിട്ടുണ്ട്.ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്വര്‍ണവിപണിക്ക് കരുത്തായി. ഇറാന്‍ യുദ്ധം തുടങ്ങിയതിന് ശേഷം സ്വര്‍ണവിലയില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടായി. എണ്ണവിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായത്.

ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഔണ്‍സിന് 4,719.85 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്നിട്ടുണ്ട്.

TAGS :

Next Story