Quantcast

എഐ തൊഴില്‍ ഇല്ലാതാക്കുമോ; പ്രതികരണവുമായി മസ്‌ക്

കമ്പനികള്‍ മനുഷ്യര്‍ ചെയ്യുന്ന ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ യന്ത്രങ്ങളിലേക്ക് മാറ്റുന്നതിനൊപ്പം എ.ഐ. സംവിധാനങ്ങളിലേക്കുള്ള നിക്ഷേപവും വര്‍ധിപ്പിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    30 Sept 2026 12:18 PM IST

Musk seeks up to $134 billion from OpenAI, Microsoft in fraud lawsuit
X

ഇലോണ്‍ മസ്‌ക്

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടുകളുടെയും വളര്‍ച്ച തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്.'ജോലികള്‍ മാറാന്‍ പോകുകയാണ്' എന്നാണ് ഭാവിയിലെ തൊഴില്‍ മേഖലയെക്കുറിച്ചുള്ള ചോദ്യത്തിന് മസ്‌ക് നല്‍കിയ മറുപടി.

എ.ഐ.യും റോബോട്ടുകളും കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കുന്നതിനനുസരിച്ച് നിലവിലുള്ള പല ജോലികളുടെയും സ്വഭാവം മാറുമെന്നാണ് മസ്‌കിന്റെ വിലയിരുത്തല്‍. അതേസമയം പുതിയ തരത്തിലുള്ള ജോലികളും അവസരങ്ങളും രൂപപ്പെടാന്‍ സാധ്യതയുണ്ട്.

എ.ഐ.യുടെ വളര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളെക്കുറിച്ച് വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. സോഫ്റ്റ്വെയര്‍ വികസനം, വിവര വിശകലനം, ഉപഭോക്തൃ സേവനം, ഉള്ളടക്ക നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ എ.ഐ. ഉപയോഗം ഇതിനകം തന്നെ വര്‍ധിച്ചുവരികയാണ്.

കമ്പനികള്‍ മനുഷ്യര്‍ ചെയ്യുന്ന ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ യന്ത്രങ്ങളിലേക്ക് മാറ്റുന്നതിനൊപ്പം എ.ഐ. സംവിധാനങ്ങളിലേക്കുള്ള നിക്ഷേപവും വര്‍ധിപ്പിക്കുകയാണ്.

എന്നാല്‍ എ.ഐ. വന്നാല്‍ മനുഷ്യരുടെ എല്ലാ ജോലികളും ഇല്ലാതാകുമെന്നല്ല മസ്‌കിന്റെ വാദം. പകരം മനുഷ്യര്‍ ചെയ്യുന്ന ജോലികളുടെ സ്വഭാവം തന്നെ മാറും എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എ.ഐ.യും മനുഷ്യസദൃശ റോബോട്ടുകളും കൂടുതല്‍ വികസിക്കുന്നതോടെ ഉല്‍പ്പാദനക്ഷമത വലിയ തോതില്‍ ഉയരാനും സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത വര്‍ധിക്കാനും സാധ്യതയുണ്ടെന്നും മസ്‌ക് ചൂണ്ടിക്കാട്ടുന്നു.അങ്ങനെ വന്നാല്‍ മനുഷ്യര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്ന ഒരു കാലഘട്ടം ഉണ്ടാകുമെന്നാണ് മസ്‌കിന്റെ കാഴ്ചപ്പാട്.

TAGS :

Next Story