പേരാമ്പ്രയില്‍ സി എച്ച് ഇബ്രാഹിംകുട്ടി യുഡിഎഫ് സ്ഥാനാര്‍ഥി
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് സി.എച്ച് ഇബ്രാഹിംകുട്ടി മത്സരിക്കുന്നത്.

പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സി.എച്ച് ഇബ്രാഹീം കുട്ടിയാണ് സ്ഥാനാർഥി. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് സി.എച്ച് ഇബ്രാഹിംകുട്ടി മത്സരിക്കുന്നത്.

പേരാമ്പ്ര കടിയങ്ങാട് സ്വദേശിയാണ് ഇബ്രാഹിംകുട്ടി. എംഎസ്എഫ് ജില്ലാ മുൻ ജോയിന്‍റ് സെക്രട്ടറിയാണ്. ലോക കേരള സഭ അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമാണ്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര 'റീസെറ്റി'ന്‍റെ സ്ഥാപകനും ചെയർമാനുമാണ് ഇബ്രാഹിംകുട്ടി.
Updating...
Next Story
Adjust Story Font
16

