Quantcast

യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് പിൻവാതിൽ നിയമനങ്ങൾ ഉണ്ടായിരുന്നതായി തുറന്ന് സമ്മതിച്ച് ചെന്നിത്തല

ജനങ്ങൾ തിരസ്‍ക്കരിച്ചതിന് പിന്നിൽ പിൻവാതിൽ നിയമനങ്ങൾ അടക്കുള്ളവ കാരണമായി

MediaOne Logo

  • Published:

    8 Feb 2021 10:43 AM IST

യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് പിൻവാതിൽ നിയമനങ്ങൾ ഉണ്ടായിരുന്നതായി തുറന്ന് സമ്മതിച്ച് ചെന്നിത്തല
X

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പിൻവാതിൽ നിയമനങ്ങൾ ഉണ്ടായിരുന്നതായി തുറന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ തിരസ്‍ക്കരിച്ചതിന് പിന്നിൽ പിൻവാതിൽ നിയമനങ്ങൾ അടക്കുള്ളവ കാരണമായി. താനടക്കമുള്ള മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്‍ചയും കാരണമായിട്ടുണ്ടാകാമെന്നും ചെന്നിത്തല പാലക്കാട് പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനം തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തും. അനധികൃത നിയമനങ്ങൾ ക്രിമിനൽ കുറ്റമാകും. എൽ.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് 3 ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നു. കേരളത്തിൽ പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

TAGS :

Next Story