Quantcast

ഒരു സർവേയിലും വിശ്വാസമില്ലെന്ന് ചെന്നിത്തല; എല്ലാ സർവേകളും ഇടത് മുന്നണിക്ക് അനുകൂലമെന്ന് കോടിയേരി

ജനങ്ങളുടെ സർവെയിലാണ് ഞങ്ങൾക്ക് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു

MediaOne Logo

  • Published:

    16 March 2021 11:05 AM IST

ഒരു സർവേയിലും വിശ്വാസമില്ലെന്ന് ചെന്നിത്തല; എല്ലാ സർവേകളും ഇടത് മുന്നണിക്ക് അനുകൂലമെന്ന് കോടിയേരി
X

ഒരു സർവേയിലും വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ സർവെയിലാണ് ഞങ്ങൾക്ക് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.

എൽ.ഡി.എഫിന് തുടർഭരണം പ്രവചിച്ച മീഡിയവൺ പൊളിറ്റി ക്യൂ മാർക്കർ സർവെയെ കുറിച്ചുള്ള ചോദ്യത്തിനാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

എല്ലാ സർവേകളും ഇടത് മുന്നണിക്ക് അനുകൂലമാണെന്നും എന്നാൽ സർവെകൾക്ക് പിറകേ പോകാനില്ലെന്നും സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മീഡിയവൺ സർവേ ജനമനസറിയുന്ന സർവേയാണെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മറ്റിയംഗം പി.കെ ശ്രീമതിയുടെ പ്രതികരണം.

കേരളം ആര് ഭരിക്കുമെന്നറിയാൻ മീഡിയവണും പൊളിറ്റിക്യു മാർക്കും ചേർന്ന് നടത്തിയ അഭിപ്രായ സർവേ ഫലത്തിൽ ഇടതുപക്ഷത്തിനായിരുന്നു മുൻതൂക്കം. കേരളമാകെയും, വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സർവേയിൽ പകുതിയിലധികം പേർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.

TAGS :

Next Story