തെരഞ്ഞെടുപ്പിന് യു.ഡിഎഫ് സജ്ജമെന്ന് ചെന്നിത്തല
യു ഡി എഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും ചെന്നിത്തല പറഞ്ഞു

എന്‍സിപി തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല
തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീറ്റ് വിഭജന ചർച്ചകൾ തിങ്കളാഴ്ച പൂർത്തിയാക്കും. അടുത്ത മാസം മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തിൽ സീറ്റുകൾ പ്രഖ്യാപിക്കും. യു ഡി എഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. നല്ല വിജയം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു ദിവസങ്ങളായി തെരഞ്ഞെടുപ്പിന് തയ്യാറായി നിൽക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. "കുറച്ചു ദിവസങ്ങളായി തെരഞ്ഞെടുപ്പിന് തയ്യാറായി നിൽക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും.സ്ഥാനാർഥി പട്ടിക അന്തിമമാക്കുന്ന നടപടി മാത്രമാണ് ബാക്കി. ഇത്തവണ 90 സീറ്റ് യു.ഡി.എഫ് നേടും " - അദ്ദേഹം പറഞ്ഞു
യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ പറഞ്ഞു. സീറ്റ് വിഭജന ചർച്ച മൂന്നു ദിവസത്തിനകം പൂർത്തിയാകും.തദ്ദേശ തെരഞ്ഞെടുപ്പു കാലത്തെ സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

