ബി.ബി.സി ചാനലിന് ചൈനയില്‍ നിരോധനം
പക്ഷപാത രഹിതവും സത്യസന്ധവുമായ വാര്‍ത്തയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും ബി.ബി.സി വ്യക്തമാക്കി

ബി.ബി.സി വേള്‍ഡ് ന്യൂസ് ചാനലിന് ചൈനയില്‍ നിരോധനം. നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.
റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം ബി.ബി.സി ലംഘിച്ചുവെന്ന് അധികൃതര്‍ പ്രതികരിച്ചു.
ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബി.ബി.സിയെത്തി. ചൈനയുടെ ഈ പ്രവൃത്തിയില്‍ ഖേദമുണെന്നാണ് ബി.ബി.സി പ്രതികരിച്ചത്. പക്ഷപാത രഹിതവും സത്യസന്ധവുമായ വാര്‍ത്തയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും ബി.ബി.സി വ്യക്തമാക്കി.
Next Story
Adjust Story Font
16

