Quantcast

ജമൈക്കക്ക് കോവിഡ് വാക്‌സിൻ; ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ക്രിസ് ഗെയിൽ

വിൻഡീസ് ക്രിക്കറ്റർ ആന്ദ്രെ റസ്സലും സർക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്

MediaOne Logo

  • Published:

    19 March 2021 6:59 AM GMT

ജമൈക്കക്ക് കോവിഡ് വാക്‌സിൻ; ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ക്രിസ് ഗെയിൽ
X

ന്യൂഡൽഹി: ജമൈക്കയിലേക്ക് കോവിഡ് വാക്‌സിൻ എത്തിച്ചതിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് വിൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിൽ. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് ഗെയിൽ മോദിയെ നന്ദിയറിയിച്ചത്.

' കോവിഡ് വാക്‌സിൻ എത്തിച്ചതിൽ ആദരണീയനായ ഇന്ത്യൻ പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യാ ഗവൺമെന്റ് എന്നിവർക്ക് നന്ദി പറയുന്നു. അഭിനന്ദനങ്ങൾ. ഇന്ത്യ, വൈകാതെ വീണ്ടും കാണാം' - ഗെയില്‍ പറഞ്ഞു.

ഇതിനോടകം 25 രാജ്യങ്ങളിലേക്കാണ് മെയ്ഡ് ഇന്ത്യൻ വാക്‌സിൻ കയറ്റുമതി ചെയ്തിട്ടുള്ളത്. വിൻഡീസ് ക്രിക്കറ്റർ ആന്ദ്രെ റസ്സലും സർക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story