Quantcast

എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി സി.കെ ജാനു

ആദിവാസി വിഭാഗങ്ങളെ ചേർത്തു പിടിക്കേണ്ടത് ഇവരായിരുന്നു എന്നാൽ, അതുണ്ടായില്ല

MediaOne Logo

  • Published:

    10 March 2021 7:01 AM IST

എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി സി.കെ ജാനു
X

എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച് ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സി.കെ ജാനു. ആദിവാസി വിഭാഗങ്ങളെ ചേർത്തു പിടിക്കേണ്ടത് ഇവരായിരുന്നു എന്നാൽ, അതുണ്ടായില്ല. അതുകൊണ്ടാണ് എൻ.ഡി.എയിലെത്തിയതെന്നും സി.കെ ജാനു പറഞ്ഞു.

എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അനുകൂലമായ തീരുമാനമുണ്ടായില്ല. ഇതോടെ ചർച്ചകൾ അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം സമീപിച്ചത്. തങ്ങളെ പരിഗണിക്കാതെ, എൻ.ഡി.എയിലേക്ക് പോയപ്പോൾ കുറ്റപ്പെടുത്തുക മാത്രമാണ് ഇരുമുന്നണികളും ചെയ്യുന്നത്.

2016ൽ എൻ.ഡി.എയിലെത്തിയത്, ഇടനിലക്കാർ വഴിയായിരുന്നു. ഇക്കുറി സംസ്ഥാന നേതൃത്വം നേരിട്ടാണ് ബന്ധപ്പെട്ടത്. കഴിഞ്ഞ കാലങ്ങളിൽ പറ്റിയ തെറ്റുകൾ ഏറ്റുപറഞ്ഞ് മുന്നണിയിലേയ്ക്ക് ക്ഷണിച്ചുവെന്നും സി.കെ ജാനു പറഞ്ഞു.

TAGS :

Next Story