Quantcast

‘ഇനിയൊരു ചോദ്യമില്ല, അവസാനിച്ചു’; വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

പരിപാടി അവസാനിപ്പിച്ച് നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

MediaOne Logo

  • Updated:

    2021-02-08 13:14:03.0

Published:

8 Feb 2021 7:53 PM IST

‘ഇനിയൊരു ചോദ്യമില്ല, അവസാനിച്ചു’; വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
X

'നവകേരളം യുവകേരളം: ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി' എന്ന വിഷയത്തിൽ കേരള സര്‍ക്കാര്‍ നടത്തുന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി. ഇന്ന് രാവിലെ കോട്ടയം മഹാത്മാഗാന്ധി സർവകലാശാല കാമ്പസില്‍ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി ദേഷ്യപ്പെട്ട് വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പറഞ്ഞത്. സംവാദം അവസാനിപ്പിച്ച് നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

നന്ദി പ്രകാശിപ്പിച്ചതിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ഥിനി പറഞ്ഞു തുടങ്ങിയപ്പോള്‍, ”ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.” എന്നിങ്ങനെ പറഞ്ഞ് മുഖ്യമന്ത്രി വേദിയിലെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു.

അതെ സമയം മുഖ്യമന്ത്രിയുടെ രോഷം കലര്‍ന്ന പ്രതികരണം വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രിക്ക് ആ വിദ്യാര്‍ഥിനിയോട് നല്ല രീതിയില്‍ പെരുമാറാമായിരുന്നു എന്നാണ് മിക്ക പേരും പ്രതികരണം അറിയിച്ചത്. അതിനിടയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദ്യാര്‍ഥികളുമായി സനേഹത്തോടെ സംവദിക്കുന്ന വീഡിയോയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.

TAGS :

Next Story