Quantcast

കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് ഉപ്പളയിൽ ഉത്‌ഘാടനം ചെയ്തു

MediaOne Logo

  • Published:

    13 Feb 2021 5:29 PM IST

കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
X

കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്നു ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ കാസർകോട് ഉപ്പളയിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സർക്കാർ ജനങ്ങൾക്കൊപ്പമാണ്. സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണ്" ചില മാധ്യമങ്ങളും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ എൽ.ഡി.എഫിനെ ആർക്കും ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

"വർഗീയത നാടിനു ആപത്താണ്.ന്യൂനപക്ഷങ്ങൾ സ്വയം സംഘടിച്ചിട്ട് കാര്യമില്ല."ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിവേരിളകുമെന്ന പേടിയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല നാളെ എറണാകുളത്ത് നിന്നും തുടങ്ങും.

TAGS :

Next Story