ഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു; 27 ന് തീരദേശ ഹർത്താൽ
കരാർ പിൻവലിക്കും വരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി

ഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു. 27 ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്ത് മത്സ്യമേഖല സംരക്ഷണ സമിതി. മത്സ്യ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതാണ് ശ്രമമെന്നും കരാർ പിൻവലിക്കും വരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. 27 ന് ഹാർബറുകൾ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.
Next Story
Adjust Story Font
16

