ലോക്ക്ഡൗൺ തീരാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നവർ

ഫേസ്ബുക്കിൽ പരിചയപ്പെട്ടയാളുടെ സങ്കടക്കഥകൾ കേട്ട് സഹതാപം തോന്നിയാണ് ബിടെക് ബിരുദധാരിയും ബാങ്ക് ജീവനക്കാരിയുമായ യുവതി അയാളുമായി കൂടുതൽ സൗഹൃദത്തിലായത്.

MediaOne Logo

  • Updated:

    2020-04-03 11:44:30.0

Published:

3 April 2020 11:44 AM GMT

ലോക്ക്ഡൗൺ തീരാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നവർ
X

'ജനത കർഫ്യൂ പ്രഖ്യാപിക്കുമ്പോൾ വീട്ടിലായിരുന്നു. ആ ഞായറാഴ്ചയും രാത്രി അടികൊണ്ടു. വരാനിരിക്കുന്ന ദിവസങ്ങളിൽ എന്നും കർഫ്യൂ ആണെന്നോർത്തപ്പോൾ ആ രാത്രി ഉറങ്ങാനേ പറ്റിയില്ല. രണ്ടുംകൽപിച്ചാണ് തിങ്കളാഴ്ച അതിരാവിലെ ഓഫീസിലേക്ക് പോയത്. ഭാഗ്യത്തിന് അവിടെ എത്തിയ ശേഷമാണ് ലോക്ക്‌ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ജോലി സ്ഥലത്തിന് അടുത്തുതന്നെ ഫ്‌ളാറ്റ് വാടകക്ക് എടുത്ത് ഒറ്റക്ക് താമസിക്കുന്നു. ഇത് തീരുന്നത് വരെയെങ്കിലും സമാധാനമായിരിക്കാം. അത് കഴിഞ്ഞാലെന്ത് ചെയ്യുമെന്നാണ് ഇപ്പോഴത്തെ ഭയം. തീരാതിരുന്നെങ്കിലെന്ന് തോന്നിപ്പോകുന്നു.' - ദീർഘകാലമായി എന്റെ ചികിത്സയിലുള്ള ഒരു കുടുംബത്തിലെ സ്ത്രീ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് ഇത് പറഞ്ഞത്. അവരുടെ വാക്കിൽ വലിയ ആശ്വാസവും ഒരൽപം സന്തോഷവും പ്രകടമായിരുന്നു. ആ സ്ത്രീയുടെ ദുരന്തപൂർണമായ ജീവിത വഴികൾ അറിയുന്നവർക്കും ഈ സന്തോഷം ആശ്വാസമേ നൽകൂ.

ഫേസ്ബുക്കിൽ പരിചയപ്പെട്ടയാളുടെ സങ്കടക്കഥകൾ കേട്ട് സഹതാപം തോന്നിയാണ് ബിടെക് ബിരുദധാരിയും ബാങ്ക് ജീവനക്കാരിയുമായ യുവതി അയാളുമായി കൂടുതൽ സൗഹൃദത്തിലായത്. താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിവരം അറിയിച്ചപ്പോൾ അതുവരെ അനുജനെപ്പോലെ കൂടെനിർത്തിയയാളുടെ മട്ടുമാറി. ഇൻബോക്‌സിൽ വന്നത് ആത്മഹത്യാകുറിപ്പ്. പിന്നെ സമ്മർദവും അപേക്ഷയും. ആ ഭീഷണിക്ക് വഴങ്ങി യുവതി ഒടുവിൽ അയാളെത്തന്നെ വിവാഹം ചെയ്തു. വിവാഹശേഷം ബാങ്ക് ജോലി രാജിവച്ച് ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് അതുവരെ അയാൾ പറഞ്ഞതെല്ലാം കെട്ടുകഥകളായിരുന്നു എന്ന് അവർക്ക് ബോധ്യപ്പെട്ടത്.

താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിവരം അറിയിച്ചപ്പോൾ അതുവരെ അനുജനെപ്പോലെ കൂടെനിർത്തിയയാളുടെ മട്ടുമാറി. ഇൻബോക്‌സിൽ വന്നത് ആത്മഹത്യാകുറിപ്പ്. പിന്നെ സമ്മർദവും അപേക്ഷയും. ആ ഭീഷണിക്ക് വഴങ്ങി യുവതി ഒടുവിൽ അയാളെത്തന്നെ വിവാഹം ചെയ്തു. വിവാഹശേഷം ബാങ്ക് ജോലി രാജിവച്ച് ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് അതുവരെ അയാൾ പറഞ്ഞതെല്ലാം കെട്ടുകഥകളായിരുന്നു എന്ന് അവർക്ക് ബോധ്യപ്പെട്ടത്.

അയാളുടെ പ്രായമടക്കം പറഞ്ഞ പലതും നുണയാണ് എന്നറിഞ്ഞിട്ടും താൻ വിട്ടുപോയാൽ ആ മനുഷ്യൻ ജീവനൊടുക്കുമെന്ന് ഭയന്ന് അവർ ഭാര്യയായിത്തന്നെ തുടർന്നു. ഇതിനിടെ കുട്ടിയുമായി. ദാരിദ്ര്യത്തോളമെത്തിയ കഷ്ടപ്പാടുകൾക്കിടയിൽനിന്ന് ഒറ്റക്ക് പൊരുതി ജീവിതത്തിലേക്ക് അവർ തിരിച്ചുനടന്നു. വരുമാനമില്ലാതെ വീട്ടിൽ കഴിയുന്ന രോഗിയായ ഭർത്താവിന്റെ ഏകജോലി സമയംകിട്ടുമ്പോഴെല്ലാം ഭാര്യയെ ഉപദ്രിവിക്കൽ മാത്രമായി.

ഇത് അസഹനീയമായപ്പോഴാണ് ഏതാനും മാസംമുമ്പ് ഭാര്യയും ഭർത്താവും ചികിത്സ തേടിയെത്തിയത്. ഭാര്യ ആഴ്ചയിൽ 5 ദിവസം ജോലിസ്ഥലത്തിന് അരികെ ഹോസ്റ്റലിൽ താമസിക്കുക, ശനി, ഞായർ ദിവസങ്ങളിൽ വീട്ടിൽ പോകുക. ആറുമാസത്തേക്ക് ഇത് തുടരുക - ഇതായിരുന്നു രണ്ടാഴ്ചമുന്പ് താത്ക്കാലികമായുണ്ടാക്കിയ ഒത്തുതീർപ്പ്. ഭാര്യയെ എങ്ങിനെയങ്കിലും വീട്ടിലെത്തിക്കാനായിരുന്നു അന്നുമുതൽ അയാളുടെ ശ്രമം. ഫേസ്ബുക്കിലൂടെ പരസ്യമായ ആത്മഹത്യാ ഭീഷണി വരെ മുഴക്കി ഭർത്താവ്. ജനതാ കർഫ്യൂ വന്നപ്പോൾ ഇനി അതിൽ തീരുമാനമാകാതെ വീടുവിട്ട് പോകേണ്ടെന്ന് ഉത്തരവിട്ടു. അതിന്റെ പേരിലായിരുന്നു ഞായറാഴ്ചയിലെ മർദനം. ഇതിനെയെല്ലാം മറികടന്നാണ് ആ യുവതി അടച്ചുപൂട്ടിയ ഹോസ്റ്റലിന് സമീപം വാടകക്ക് ഫ്‌ളാറ്റ് എടുത്തത്. ഗാർഹിക പീഡനം രൂക്ഷമാകാനുള്ള സാധ്യത പോലെത്തെന്നെയാണ്, ലോക്ക്ഡൗണിലൂടെ അതിൽനിന്ന് തന്ത്രപരമായി രക്ഷപ്പെടാനുള്ള സാധ്യതയും!

ജോലിയില്ലാത്ത ഭർത്താവും ഉയർന്ന വരുമാനക്കാരിയായ ഭാര്യയും തമ്മിലെ സാമ്പത്തിക അന്തരമാണ് ഇവർക്കിടയിലെ പ്രധാന പ്രശ്‌ന കാരണങ്ങളിലൊന്ന്. ഭർത്താവിന്റെ അപകർഷ ബോധമാണ് അയാളെ പലപ്പോഴും അക്രമിയാക്കി മാറ്റുന്നത്. ഇത്തരം പല കുടുംബങ്ങളും നമുക്ക് ചുറ്റുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് ലഭിക്കുന്ന സമയം ക്വാളിറ്റി ടൈം ആക്കി മാറ്റിയാൽ ഇത്തരത്തിലുള്ള പലരുടെയും പ്രശ്‌നങ്ങൾക്ക് ഇത് പരിഹാരമാകും. ഓൺലൈൻ ജോലികളോ വീട്ടിലിരുന്ന് ചെയ്യാവുന്ന മറ്റ് ജോലികളോ ഏറ്റെടുക്കുക. ജോലി ഇല്ലാത്തവർക്കും കുറഞ്ഞ വരുമാനക്കാർക്കും ലോക്ക്ഡൗൺ കഴിഞ്ഞാലും ഈ ജോലി തുടരാനാവും. അല്ലെങ്കിൽ ഈ സമയം ഉപയോഗപ്പെടുത്തി പുതിയ കോഴ്‌സുകൾ പഠിക്കുകയോ ജോലി സാധ്യതയുള്ള മേഖലകളിൽ ഓൺലൈൻ പരിശീലനം നേടുകയോ ചെയ്യാം. സാമ്പത്തിക അന്തരം സംഘർഷ കാരണമായി മാറുന്ന ദമ്പതികൾക്കിടയിൽ ആ കുറവ് പരിഹരിക്കാൻ ഇതുപകരിക്കും. ലോക്ക്ഡൗൺ കാരണം രണ്ടിടത്തായി കഴിയേണ്ടി വന്നതിൽ സന്തോഷമുള്ള, ജീവിതം സമാധാനപൂർണമായി മാറിയ ഭാര്യ-ഭാർത്താക്കൻമാരും ഇതൊരവസരമായി ഉപയോഗിക്കണം. ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ തന്റെ നിയന്ത്രണത്തിൽ അടക്കിയൊതുക്കി നിർത്താൻ ശ്രമിക്കുന്നവരാണ് അവരെങ്കിൽ വിശേഷിച്ചും. കാരണം അപരന്റെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടാൽ എങ്ങിനെ ജീവിക്കാമെന്നാണ് അത്തരമാളുകൾ ഇപ്പോൾ പരിശീലിച്ചുകൊണ്ടിരിക്കുന്നത്.

സ്ത്രീകളാണ് ഇക്കാര്യത്തിൽ പൊതുവെ വലിയ ദുരിതം അനുഭവിക്കുന്നത്. ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ വ്യക്തി സ്വാതന്ത്ര്യം, അവരുടെ ജോലിയുമായി ബന്ധപ്പെട്ട മറ്റ് വ്യവഹാരങ്ങൾ, യാത്ര, അവരുടെ സ്വകാര്യത, സ്വകാര്യ സമയം, ഫോൺ/സോഷ്യൽമീഡിയ സൗഹൃദങ്ങൾ തുടങ്ങിയവയെല്ലാം പരസ്പരം അനുവദിച്ച് കൊടുക്കാൻ കഴിയുന്ന തരത്തിലുള്ള ഉയർന്ന മാനസിക നിലവാരത്തിലേക്ക് വളരാൻ ഈ ലോക്ക്‌ഡൌൺ ദിവസങ്ങൾ നിങ്ങൾക്ക് സഹായകരമാകും.

ये भी पà¥�ें- ലോക്ക്ഡൗൺ ജീവിതം കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ; ഒരു സൈക്കോളജിസ്റ്റിന്റെ അനുഭവം

TAGS :

Next Story