Quantcast

പുകവലിക്കാർക്ക് ഒരു സുവർണാവസരം

പുകവലി അവസാനിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന ഒന്നാണ് സിഗരറ്റ് ക്വിറ്റ് ഡേ പദ്ധതി. ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യമെടുത്താല്‍ ഇത് വീട്ടില്‍ വച്ചുതന്നെ ഫലപ്രദമായി നടപ്പാക്കാം.

MediaOne Logo

  • Published:

    14 April 2020 1:08 PM GMT

പുകവലിക്കാർക്ക് ഒരു സുവർണാവസരം
X

കോവിഡ് മൂലം കലഹം പലവിധം: ഏഴ്

ലോക്ക്ഡൌണ്‍ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനായ എ‍ഞ്ചിനീയര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുതുടങ്ങി. ഭക്ഷണം കഴിക്കാതെയായി. അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതയും പതിവായി. ഓരോദിവസം പിന്നിടുന്തോറും അയാള്‍ കൂടുതല്‍ പരിഭ്രാന്തനായിത്തുടങ്ങി. ലോക്ക്ഡൌണ്‍ എന്ന് തീരുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചുകൊണ്ടേയിരുന്നു.

ഒരുദിവസം ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് ഓടിപ്പോയി അലമാരയില്‍ സൂക്ഷിച്ചിരുന്ന സിഗരറ്റ് പാക്കറ്റെടുത്ത് എണ്ണിനോക്കി. ഇടക്കിടെ സിഗരറ്റ് എണ്ണിനോക്കുകയും അത് സൂക്ഷിച്ച സ്ഥലം മറന്നാല്‍ പരിഭ്രാന്തനാകുകയും ചെയ്യാന്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഭാര്യക്കും മക്കള്‍ക്കും പ്രശ്നത്തിന്റെ ഗൌരവവും കാരണവും ബോധ്യപ്പെട്ടത്. ലോക്ക്ഡൌണ്‍ നീണ്ടുപോയാല്‍ ചെയിന്‍ സ്മോക്കറായ തനിക്ക് സിഗരറ്റ് കിട്ടാതാകുമോ എന്ന ആകാംക്ഷ കഠിനമായതാണ് ഇയാളെുടെ മനോനില തെറ്റിച്ചത്.

പുകവലിക്ക് അമിതമായി അടിപ്പെട്ടവരില്‍ ലോക്ക്ഡൌണ്‍ കാലത്ത് ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകും. ആവശ്യത്തിന് സിഗരറ്റ് വാങ്ങി സൂക്ഷിച്ചവരില്‍പോലും ഇത് സംഭവിക്കുന്നുണ്ട്. സമീപഭാവിയില്‍ സിരഗറ്റ് കിട്ടാതായേക്കുമെന്ന ആശങ്കയാണ് ഇവരില്‍ ആകാംക്ഷ സൃഷ്ടിക്കുന്നത്. ചികിത്സയും കൌണ്‍സിലിങ്ങും ആവശ്യമാണെങ്കിലും ലോക്ക്ഡൌണ്‍ കാലമായതിനാല്‍ അത് അപ്രായോഗികമാണ്. ലോക്ക്ഡൌണ്‍ ആണെന്ന പരിഗണന ഇത്തരമാളുകളെ കൈകാര്യം ചെയ്യുന്ന ബന്ധുക്കളും അവര്‍ക്ക് കൊടുക്കണം. ലോക്ക്ഡൌണ്‍ കാലം ഇവര്‍ക്ക് പ്രയാസകരമായ സമയമാകുമെങ്കിലും അത്, പുകവലി അവസാനിപ്പിക്കാനുള്ള അവസരമായും ഉപയോഗപ്പെടുത്താം.

പുകവലി അവസാനിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന ഒന്നാണ് സിഗരറ്റ് ക്വിറ്റ് ഡേ പദ്ധതി. ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യമെടുത്താല്‍ ഇത് വീട്ടില്‍ വച്ചുതന്നെ ഫലപ്രദമായി നടപ്പാക്കാം. പുകവലി നിര്‍ത്താന്‍ ഒരു ദിവസം തീരുമാനിച്ച് അതിന് വിവിധ പരിപാടികള്‍ ആവിഷ്കരിക്കുകയും അതിലൂടെ മാനസികമായി തയാറെടുക്കുകയും വേണം. പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ ക്വിറ്റ് ഡേ വരെയുള്ള ദിവസങ്ങളില്‍ വലിക്കുന്ന സഗരറ്റിന്റെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരണം. അതിനും പ്ലാനുണ്ടാകണം.

വീട്ടില്‍ പുകവലിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരെ ഈ ദിവസങ്ങളില്‍ അകറ്റി നിര്‍ത്തണം. വീട്ടില്‍ പുതിയ ജീവിതക്രമം ഉണ്ടാക്കുകയും എപ്പോഴും എന്തെങ്കിലും പ്രവൃത്തികളില്‍ വ്യാപൃതനാകുകയും വേണം.സമ്മര്‍ദമാണ് പുകവലിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇത്തരം സാഹചര്യങ്ങള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധുക്കള്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളമോ ജ്യൂസോ കുടിക്കണം. ഇത് ഇടക്കിടെ ആവര്‍ത്തിച്ച് ചെയ്യണം. പുകവലിക്കാനുള്ള ആഗ്രഹത്തെ നിയന്ത്രിക്കണം. താത്പര്യം തോന്നുന്നുമ്പോള്‍ ച്യൂയിംഗം പോലുള്ളവ ഉപയോഗിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാം.

ഓറല്‍ സബ്സ്റ്റിറ്റ്യൂട്ട് എന്നാണ് ഇതിനെ വിളിക്കുന്നത്. ലോലിപോപ്, ഫ്രൂട്സ്, കാരറ്റ്, മിഠായി തുടങ്ങിയവയെല്ലാം ഇതിന് ഉപയോഗിക്കാം. മറ്റൊന്നുമില്ലെങ്കില്‍ ടൂത്ത് പിക്ക് കടിക്കാം. കളി, നടത്തം പോലുള്ളവയിലും ഏര്‍പ്പെടാം. ച്യൂയിംഗം നിരന്തരമായി കഴിക്കുന്നതിന് പകരം അത് വായില്‍ സൂക്ഷിക്കുകയും പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ചവക്കുകയും ചെയ്ത് ഒരെണ്ണം തന്നെ പരമാവധി സമയത്തേക്ക് ഉപയോഗിക്കാന്‍ ശ്രമിക്കണം. നിക്കോട്ടിക്ക് റിപ്ലേസ്മെന്റ് തെറാപ്പി ഇന്ന് ലഭ്യമാണ്.

ഇന്‍ഹെയിലേഴ്സ്, നസല്‍ സ്പ്രേ തുടങ്ങിയവയൊക്കെ ലഭ്യമാണ്. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കരുത്. 3-5 മിനിറ്റ് നേരത്തേക്കാണ് പുകവലിക്കാനുള്ള കഠിനമായ ആഗ്രഹം ഉള്ളിലുയരുക. ഈ സമയം മറികടക്കാനായാല്‍ ഏത് വലിയ പുകവലിക്കാര്‍ക്കും അനായാസം ഈ ശീലം ഒഴിവാക്കാനാകും.

ये भी पà¥�ें- ആത്മസൗഹൃദം വഴിമാറുന്ന ഘട്ടങ്ങൾ

ये भी पà¥�ें- സൂക്ഷിക്കുക, ലോക്ക്ഡൗണിൽ കുട്ടികളുടെ മനോനില തെറ്റാം

Next Story