Quantcast

തിരുവമ്പാടിയില്‍ സി.പി ജോണിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ്; സീറ്റ് വിട്ടു നല്‍കില്ലെന്ന് മുസ്‍ലിം ലീഗ്

മാര്‍ച്ച് 1-ന് നടക്കുന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ അന്തിമതീരുമാനമെടുക്കും.

MediaOne Logo

  • Published:

    27 Feb 2021 9:23 AM IST

തിരുവമ്പാടിയില്‍ സി.പി ജോണിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ്; സീറ്റ് വിട്ടു നല്‍കില്ലെന്ന് മുസ്‍ലിം ലീഗ്
X

സി.എം.പി നേതാവ് സി.പി ജോണിന് വേണ്ടി തിരുവമ്പാടി സീറ്റ് വിട്ടുനല്‍കുമോയെന്ന് ലീഗിനോട് കോണ്‍ഗ്രസ്. 23-ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന മറുപടി ലീഗ് നേതാക്കള്‍ നല്‍കി. മാര്‍ച്ച് 1-ന് നടക്കുന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ അന്തിമതീരുമാനമെടുക്കും.

ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചക്കിടെയാണ് സി.പി ജോണിന് തിരുവമ്പാടി സീറ്റ് നല്‍കാമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചത്. ഇല്ലെന്നായിരുന്നു ലീഗിന്‍റെ മറുപടി. ഒരു വട്ടം കൂടി ആലോചിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചു. ഒരു തവണ മാത്രം നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. ഒന്നാം തീയതി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയം വീണ്ടും വരുമെങ്കിലും വഴങ്ങേണ്ടന്ന തീരുമാനത്തില്‍ ലീഗ് നേത്യത്വം എത്തിയിട്ടുണ്ട്.

തിരുമ്പാടിയിലോ കല്‍പറ്റയിലോ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം താമരശ്ശേരി രൂപതക്കുണ്ട്. അത് രാഹുല്‍ഗാന്ധിയെ നേരിട്ട് കണ്ട് പറയുകയും ചെയ്തു. തിരുവമ്പാടിയില്‍ സി.പി ജോണ്‍ വന്നാല്‍ കല്‍പ്പറ്റയില്‍ ടി സിദ്ദീഖിനെ മത്സരിപ്പിക്കാമെന്ന കണക്ക്കൂട്ടലിലാണ് കോണ്‍ഗ്രസ് നേത്യത്വം. മുമ്പ് തിരുവമ്പാടിക്ക് വേണ്ടി കോണ്‍ഗ്രസ് ആഞ്ഞുപിടിച്ചെങ്കിലും നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലീഗ്. വിജയസാധ്യതയുള്ള സീറ്റല്ലെങ്കില്‍ മത്സരിക്കേണ്ടന്ന തീരുമാനത്തിലാണ് സി.പി ജോണും.

TAGS :

Next Story