Quantcast

അവിണിശ്ശേരി പഞ്ചായത്ത് ഭരണം കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫിന്

നേരത്തെ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഭരണം എല്‍ഡിഎഫ് വേണ്ടെന്ന് വെച്ചിരുന്നു.

MediaOne Logo

  • Published:

    17 Feb 2021 12:57 PM IST

അവിണിശ്ശേരി പഞ്ചായത്ത് ഭരണം കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫിന്
X

തൃശൂർ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എൽഡിഎഫിന്. കോൺഗ്രസ് പിന്തുണയോടെയാണ് എൽഡിഎഫിന് ഭരണം ലഭിച്ചത്. നേരത്തെ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഭരണം എല്‍ഡിഎഫ് വേണ്ടെന്ന് വെച്ചിരുന്നു. ആറ് സീറ്റുള്ള ബിജെപിയാണ് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

ആദ്യ ഘട്ടത്തിൽ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫിന്‍റെ എ ആർ രാജു പ്രസിഡന്‍റായും ഇന്ദിര ജയകുമാർ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് രണ്ട് പേരും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 14 സീറ്റുകളുള്ള പഞ്ചായത്തിൽ ആറ് സീറ്റുകളോടെയാണ് ബിജെപി വലിയ ഒറ്റക്കക്ഷിയായത്. എൽഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും സീറ്റുകളാണുള്ളത്.

ബി.ജെ.പിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് എൽഡിഎഫിനെ പിന്തുണച്ചത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഭരണത്തിൽ തുടരണോ എന്ന കാര്യത്തിൽ ഇടത് മുന്നണി എന്ത് തീരുമാനം എടുക്കുമെന്ന് ഇപ്പോഴും വ്യക്തതയില്ല.

TAGS :

Next Story