Quantcast

ഉമ്മൻചാണ്ടി മത്സരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന്; പുതുപ്പള്ളിയിൽ പ്രവർത്തകരുടെ പ്രകടനം

ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ

MediaOne Logo

  • Published:

    13 March 2021 10:29 AM IST

ഉമ്മൻചാണ്ടി മത്സരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന്; പുതുപ്പള്ളിയിൽ പ്രവർത്തകരുടെ പ്രകടനം
X

ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നൽകി. ഒരു പ്രവർത്തകന്‍ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ.

പ്രവർത്തകർ ഉമ്മൻചാണ്ടിയുടെ വീടിനു മുമ്പിൽ പ്രതിഷേധിക്കുകയാണ്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുൻ മന്ത്രി കെസി ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടിയെ നേമത്തിൽ തളച്ചിടരുത്. അദ്ദേഹം കുറച്ചു കൂടി ഫ്രീയാകണം. എല്ലാ മണ്ഡലത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം വേണം- ജോസഫ് കൂട്ടിച്ചേർത്തു.

അതിനിടെ, നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

നേമത്ത് മത്സരിക്കാൻ ഉപാധികൾ വെക്കില്ല. ബി.ജെ.പിയെ ഭയമില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. വടകര സീറ്റ് ആർ.എം.പി കൊടുത്തു. കെ.കെ രമ തന്നെ മത്സരിക്കണമെന്ന് നിർബന്ധമില്ല. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശം ആർ.എം.പിക്കാണെന്നും മുരളീധരൻ പറഞ്ഞു.

TAGS :

Next Story