പേരാവൂരിൽ സക്കീർ ഹുസൈൻ; ഇരിക്കൂർ കേരള കോൺഗ്രസ് എമ്മിന്
സംസ്ഥാന നേതൃത്വം കൈമാറിയ ഏഴ് പേരുടെ പട്ടികക്ക് ജില്ലാ നേതൃയോഗത്തിൽ അംഗീകാരം

പേരാവൂരിൽ സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ മത്സരിപ്പിക്കാൻ തീരുമാനം. ഇന്ന് ചേർന്ന ജില്ലാ നേതൃയോഗം ഏകകണ്ഠമായാണ് സക്കീർ ഹുസൈനെ തെരഞ്ഞെടുത്തത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പേരാവൂർ സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും രംഗത്തെത്തിയിരുന്നുവെങ്കിലും സീറ്റ് വിട്ടുകൊടുക്കാൻ സി.പി.എം തയാറായില്ല. കേരള കോൺഗ്രസ് എമ്മിന് ഇരിക്കൂർ സീറ്റ് നൽകും. സംസ്ഥാന നേതൃത്വം കൈമാറിയ ഏഴ് പേരുടെ പട്ടികക്ക് ജില്ലാ നേതൃയോഗത്തിൽ അംഗീകാരം നല്‍കി. മത്സരിക്കുന്ന നാല് പേർ പുതുമുഖങ്ങളാണ്. തളിപ്പറമ്പ് എം.വി ഗോവിന്ദൻ, പയ്യന്നൂരിൽ ടി.ഐ മധുസൂദനൻ, അഴീക്കോട് കെ.വി സുമേഷ്, കല്യാശ്ശേരിയിൽ എം.വിജിൻ എന്നിവരാണ് മത്സരിക്കുന്നത്. ധർമടത്ത് പിണറായി വിജയനും, മട്ടന്നൂരിൽ കെ.കെ ശൈലജയും മത്സരിക്കും.
Next Story
Adjust Story Font
16

