Quantcast

അയോധ്യ പള്ളി നിര്‍മാണത്തിനുള്ള സംഭാവന, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കൂ എന്ന് ഉവൈസി

പള്ളിക്കായി സംഭാവന നല്‍കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഹറാമാണെന്നും ഉവൈസി

MediaOne Logo

  • Published:

    27 Jan 2021 9:58 PM IST

അയോധ്യ പള്ളി നിര്‍മാണത്തിനുള്ള സംഭാവന, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കൂ എന്ന് ഉവൈസി
X

ബാബരി മസ്ജിദിന് പകരമായി അയോധ്യയിൽ നിർമിക്കുന്ന പള്ളിക്കായി സംഭാവന ചെയ്യുന്നതിന് പകരം ആ പണം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് മുസ്‍ലിംകൾ നൽകണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. പള്ളിക്കായി സംഭാവന നല്‍കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഹറാമാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

മതപണ്ഡിതർ, അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിലെ മുഫ്തികൾ, ഉലമകൾ എന്നിവരിൽ നിന്ന് പള്ളി നിർമാണവുമായി ബന്ധപ്പെട്ട് മതപരമായ അഭിപ്രായങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അവിടെ ഉയരുന്ന പള്ളിയെ ആരും മസ്ജിദ് എന്ന് വിളിക്കരുത്, അവിടെ പ്രാർത്ഥനകൾ നടത്താൻ കഴിയില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. പ്രാർത്ഥന നടത്തുന്നതും നിർമാണത്തിന് സംഭാവന നൽകുന്നത് അനുവദനീയമല്ലെന്നും ഉവൈസി പറഞ്ഞു.

ദലിത്, പിന്നോക്ക വിഭാഗങ്ങളുമായി മത്സരിക്കേണ്ടവരല്ല മുസ്‍ലിംകള്‍. അതില്‍ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. "ദലിത്, പിന്നോക്ക വിഭാഗങ്ങളുമായി മുസ്‍ലിംകള്‍ സഹകരിക്കണം. ഈ മൂന്ന് സമുദായങ്ങളും പരസ്പരം സഹകരിച്ചാല്‍ മതി ജനസംഖ്യയുടെ 22 ശതമാനം മാത്രമുള്ള ഉയർന്ന ജാതിക്കാരുടെ 70 വർഷത്തെ ഭരണം അവസാനിക്കാനെന്നും അദ്ദേഹം പറഞ്ഞു "സേവ് കോൺസ്റ്റിറ്റ്യൂഷൻ-സേവ് ഇന്ത്യ" എന്ന വിഷയത്തിൽ ബിദാറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story