ബഹ്റൈനിലെത്തുന്നവർക്ക് ഇനി മുതൽ മൂന്ന് കോവിഡ് ടെസ്റ്റുകൾ;ഫീസ് 36 ദിനാറായി കുറച്ചു.
ടെസ്റ്റ് ഫീസ് 40 ദിനാറിൽ നിന്ന് 36 ദിനാറായി കുറച്ചു.

ബഹ്റൈനിലെത്തുന്നവർക്ക് ഫെബ്രുവരി 22 മുതൽ മൂന്ന് കോവിഡ് ടെസ്റ്റുകൾ നിർബന്ധമാക്കി.
ടെസ്റ്റുകൾക്കായുള്ള ഫീസ് നിരക്ക് 40 ദിനാറിൽ നിന്ന് 36 ദിനാറായി കുറച്ചു. പത്ത് ദിവസങ്ങൾക്കുള്ളിലാണ് മൂന്ന് ടെസ്റ്റുകൾ നടത്തേണ്ടത്. എയർപോർട്ടിൽ എത്തുമ്പോഴാണ് ആദ്യകോവിഡ് ടെസ്റ്റ് . അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും പത്താംദിവസം മൂന്നാം ടെസ്റ്റും നടത്തണം.
മുമ്പ് 40 ദിനാറായിരുന്നു ഫീസ് ഈടാക്കിയിരുന്നത്.
Next Story
Adjust Story Font
16

