Quantcast

രാഹുലിന്റെ പ്രസംഗം ബിജെപി ഏജന്റിന്റേത് പോലെ; സി.പി.എം

രാ​ഹു​ൽ ബി.​ജെ​.പി​യെ വി​മ​ർ​ശി​ക്കാ​ത്ത​ത് കേ​ന്ദ്ര നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്

MediaOne Logo

  • Published:

    24 Feb 2021 4:20 PM IST

രാഹുലിന്റെ പ്രസംഗം ബിജെപി ഏജന്റിന്റേത് പോലെ; സി.പി.എം
X

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​.പി​.എം. രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേത് പോലെയായായെന്നത് ഞെട്ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

രാ​ഹു​ൽ ബി.​ജെ​.പി​യെ വി​മ​ർ​ശി​ക്കാ​ത്ത​ത് കേ​ന്ദ്ര നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. ഈ ​സ​മീ​പ​ന​മാ​ണ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍​.എ​മാ​ര്‍​ക്കും ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​ൻ ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​ത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബി.ജെ.പിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ ഗാന്ധിക്കുമെന്നത് കോണ്‍ഗ്രസിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story