കുറ്റ്യാടിയില്‍ നേതൃത്വത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം.

കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെതിരെ രൂക്ഷമായ മുദ്രാവാക്യമാണ് പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്നത്.
കേരളാ കോണ്‍ഗ്രസ് എമ്മിന് കുറ്റ്യാടി വിട്ടു നല്‍കാനുള്ള സിപിഎം നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ ഇത് രണ്ടാം തവണയാണ് ചെങ്കൊടിയേന്തി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഇന്ന് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് വീണ്ടും പ്രതിഷേധമുണ്ടായത്. കുറ്റ്യാടി ജോസ് വിഭാഗത്തിന് കൊടുത്ത തീരുമാനത്തില്‍ സിപിഎം ഒരു മാറ്റവും വരുത്തിയില്ല. ഈ സാഹചര്യത്തിലാണ് സ്ത്രീകളടക്കം നിരവധി പേര്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തേക്കാള്‍ വലിയ പ്രതിഷേധമാണ് ഇന്നുണ്ടായത്. കുറ്റ്യാടിയുടെ പല ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരക്കുകയായിരുന്നു.
ये à¤à¥€ पà¥�ें- 'പി.മോഹനാ ഓർത്തോളൂ, പ്രസ്ഥാനത്തിന് നേരേ വന്നാൽ, നോക്കി നിൽക്കാനാവില്ല'; പി.മോഹനനും കെ.കെ ലതികക്കുമെതിരെ കുറ്റ്യാടിയില്‍ സി.പിഎം പ്രവർത്തകരുടെ പ്രകടനം
സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റ്യാടിയിൽ നിന്ന് കത്ത് അയക്കുകയും ചെയ്തു. സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് കത്ത് നൽകിയത്. കുറ്റ്യാടി സീറ്റിൽ സിപിഎം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സിപിഎം സ്ഥാനാര്‍ഥി തന്നെ കുറ്റ്യാടിയില്‍ വേണമെന്നും മണ്ഡലത്തില്‍ ജോസ് വിഭാഗത്തിന് സ്വാധീനമില്ലെന്നുമാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.
Adjust Story Font
16

