Quantcast

ആലുവ പിടിക്കാന്‍ സി.പി.എം; ഇത്തവണ കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകള്‍ സ്ഥാനാര്‍ഥി

ആലുവയില്‍ 26 വര്‍ഷം എം.എല്‍.എ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളായ ഷെല്‍ന നിഷാദാണ് ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ഥി

MediaOne Logo

  • Published:

    10 March 2021 12:19 PM IST

ആലുവ പിടിക്കാന്‍ സി.പി.എം; ഇത്തവണ കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകള്‍ സ്ഥാനാര്‍ഥി
X

വലത് കോട്ടയായ ആലുവയെ ഇടതിനൊപ്പം ചേര്‍ക്കാന്‍ സി.പി.എം ഇറക്കുന്നത് കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകളെ. ആലുവയില്‍ 26 വര്‍ഷം എം.എല്‍.എ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളായ ഷെല്‍ന നിഷാദാണ് ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ഥി.

എല്ലാവര്‍ക്കും വ്യക്തിപരമായ രാഷ്ട്രീയമുണ്ടെന്നും തന്‍റെ രീതിയുമായി യോജിച്ചുപോകുന്ന സര്‍ക്കാരാണ് ഇതെന്നും ഷെല്‍ന പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുപാട് പേര് തന്നെ വിളിച്ച് പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഷെല്‍ന പറഞ്ഞു.

തൃശൂര്‍ ഒരുമനയൂര്‍ സ്വദേശിയായ ഷെല്‍ന ആര്‍ക്കിടെക്ച്ചറാണ്. തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ നി​ന്ന് ബി​ആ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കി​യ ഷെ​ൽ​ന കൊ​ച്ചി​യി​ലെ എ​സ്എ​ൻ ആ​ർ​ക്കി​ടെ​ക്ടി​ന്‍റെ ചീ​ഫ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ങ്കാ​ൻ​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ നി​ഷാ​ദി അ​ലി​യാ​ണ് ഭ​ർ​ത്താ​വ്. അന്‍വര്‍ സാദത്ത് തന്നെയാണ് ഇത്തവണയും ആലുവയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.

TAGS :

Next Story