മലപ്പുറത്ത് പൊതുസമ്മതരായ സ്വതന്ത്രരെ രംഗത്തിറക്കാൻ സി.പി.എം
സി.പി.ഐ യുമായുള്ള ചർച്ചക്ക് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാവുക.

നിലമ്പൂരിൽ പി.വി അൻവറിന്റെയും പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണന്റേയും തവനൂരിൽ കെ.ടി.ജലീലിനേയും ഉൾപ്പെടുത്തി മലപ്പുറത്ത് സി.പി.എം സാധ്യതപട്ടിക. പെരിന്തൽമണ്ണയിൽ മുൻ ലീഗ് നേതാവും മലപ്പുറം മുൻ നഗരസഭ ചെയർമാനുമായ കെ.പി.മുഹമ്മദ് മുസ്തഫയാണ് പരിഗണനയിൽ. മുൻ പെരിന്തൽമണ്ണ നഗരസഭ ചെയര്മാന് സലീമും പട്ടികയിൽ ഉണ്ട്.
താനൂരിൽ വി.അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി ലില്ലീസുമാണ് സാധ്യത ലിസ്റ്റിലുള്ളത്. മങ്കടയിൽ ടി കെ റശീദലിയേയാണ് പരിഗണിക്കുന്നത്. പൊതുസമ്മതരായ സ്വതന്ത്രന്മാരെ രംഗത്തിറക്കി നേട്ടമുണ്ടാക്കാനാണ് സിപിഎം ആലോചന. സിപിഐ മണ്ഡലമായ ഏറനാട് മുൻ ഫുട്‌ബോൾ തരാമായ യൂ ശറഫലിയെ സ്ഥാനാർഥിയാക്കാനും ആലോചനയുണ്ട്. സിപിഐയുമായുള്ള ചർച്ചക്ക് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാവുക.
Next Story
Adjust Story Font
16

