ടി.എം സിദ്ദിഖിന് വേണ്ടി പൊന്നാനിയിൽ സിപിഎം പരസ്യ പ്രതിഷേധം
പ്രതിഷേധങ്ങളെ ടി.എം സിദ്ദിഖ് തള്ളി

പൊന്നാനിയിൽ സിപിഎം സ്ഥാനാർഥി നിർണയത്തിൽ പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ. ടിഎം സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് സിദ്ദിഖ്. 'നേതാക്കളെ പാർട്ടി തിരുത്തും. പാർട്ടിയെ ജനം തിരുത്തും.', 'വരണം എൽ.ഡി.എഫ് വേണം ടി.എം.എസ് പൊന്നാനിയിൽ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.
എന്നാൽ പ്രതിഷേധങ്ങളെ ടി.എം സിദ്ദിഖ് തള്ളി. പാർട്ടി തീരുമാനത്തിന് അനുസരിച്ചാണ് താൻ പ്രവർത്തിക്കുകയെന്നു അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. പാർട്ടി തീരുമാനിക്കാത്ത പ്രതിഷേധത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു
ഉത്തരാവദപ്പെട്ട പാർട്ടി പ്രവർത്തകരല്ല പൊന്നാനിയിൽ പ്രകടനം നടത്തിയതെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് പറഞ്ഞു.പൊന്നാനിയിൽ ഒരു പ്രതിസന്ധിയുമില്ല. സ്ഥാനാർഥിയെ നിർണയിച്ചാൽ തെറ്റിധാരണ മാറുമെന്നും സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്നും മോഹൻദാസ് പറഞ്ഞു.
Adjust Story Font
16

