'മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്നക്ക് ഇ.ഡി വാഗ്ദാനം നല്‍കി'
സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോളുടേതാണ് മൊഴി.

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിന് ഇ.ഡി വാഗ്ദാനം നൽകിയെന്ന് മൊഴി. സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോളുടേതാണ് മൊഴി.
ലോക്കറിലെ തുക മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ തന്നതാണെന്ന് പറയണം. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം. ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു സ്വപ്നക്ക് ഇ.ഡി നല്‍കിയ വാഗ്ദാനമെന്ന് സിപിഒയുടെ മൊഴിയില്‍ പറയുന്നു.
ആഗസ്ത് 13ന് രാത്രിയിലെ ചോദ്യംചെയ്യലിലാണ് സ്വപ്നക്ക് ഈ വാഗ്ദാനം നല്‍കിയത്. ഇ.ഡി ഡിവൈഎസ്പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നൽകിയത്. പലപ്പോഴും സ്വപ്നയെ പുലർച്ചെ നാല് മണി വരെ ചോദ്യം ചെയ്തെന്നും സിപിഒയുടെ മൊഴിയിലുണ്ട്. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് സിപിഒ മൊഴി നൽകിയത്.


Next Story
Adjust Story Font
16

