Quantcast

സച്ചിന്‍ ബേബിക്കെതിരായ പരാതി; സഞ്ജു ഉള്‍പ്പെടെ 13 കളിക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് 

MediaOne Logo

Web Desk

  • Published:

    15 Aug 2018 12:41 PM IST

സച്ചിന്‍ ബേബിക്കെതിരായ പരാതി; സഞ്ജു ഉള്‍പ്പെടെ 13 കളിക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് 
X

കേരളക്രിക്കറ്റ് നായകന്‍ സച്ചിന്‍ ബേബിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ കളിക്കാരോട് വിശദീകരണം ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെ.സി.എ). സഞ്ജു വി സാംസണ്‍ ഉള്‍പ്പെടെ 13 പേരാണ് സച്ചിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കത്തെഴുതിയത്.

രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വി.എ.ജഗദീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ്, കെ.എം.ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാരിയർ, എം.ഡി.നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവര്‍ വിശദീകരണം നല്‍കണം. ക്യാപ്റ്റനെതിരെ ഗൂഢാലോചന നടത്തി ടീമിൽ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കെസിഎ നോട്ടീസില്‍ വ്യക്തമാക്കുന്നത്. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണം.

കളിക്കാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി തന്നെ കെസിഎ സ്വീകരിക്കുമെന്നാണു അറിയുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെസിഎ ആസ്ഥാനത്ത് കളിക്കാരെ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ് നടത്തിയിരുന്നു. അച്ചടക്ക കാര്യത്തില്‍ ബി.സി.സിഐ.യുടെ അതെ രീതികള്‍ തന്നെയാണ് കെ.സി.എ പിന്തുടരുന്നത്.

TAGS :

Next Story