Quantcast

ആരുമൊന്ന് നോക്കിപ്പോവും ഈ സി.എസ്.കെ ആരാധകന്റെ കല്യാണകത്ത് 

മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം തന്നെയാണ് ഈ ആരാധകപ്പടയുടെ പിന്നിലും. 

MediaOne Logo

Web Desk

  • Published:

    12 Sept 2018 8:59 PM IST

ആരുമൊന്ന് നോക്കിപ്പോവും ഈ സി.എസ്.കെ ആരാധകന്റെ കല്യാണകത്ത് 
X

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്(സി.എസ്.കെ). മുന്‍ ഇന്ത്യന്‍ നായകന്‍ സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം തന്നെയാണ് ഈ ആരാധകപ്പടയുടെ പിന്നിലും. വിലക്കും ഒത്തുകളി വിവാദമൊന്നും തെല്ലും ആരാധകരെ പിന്നോട്ടടിപ്പിച്ചിട്ടില്ല. വന്‍ വരവേല്‍പ്പാണ് ആരാധകര്‍ ടീമിന് നല്‍കിയത്. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ സീസണില്‍ തന്നെ കിരീടം നേടിക്കൊടുത്ത് ആരാധകരുടെ ആഹ്ലാദാരവങ്ങള്‍ ഇരട്ടിയാക്കി.

ആരാധകരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സി.എസ്.കെ ടീം. അതിനൊരുദാഹരണമായിരുന്നു കെ.വിനോദിന്റെ കല്യാണം. കെ.വിനോദ് ഒരു കട്ട സി.എസ്.കെ ഫാനാണ്. തന്റെ കല്യാണക്കുറി അച്ചടിച്ചത് ചെന്നൈയുടെ ഹോം മത്സരത്തിന്റെ ടിക്കറ്റ് രൂപത്തിലും. ടിക്കറ്റിന്റെ വലത് ഭാഗത്ത് പ്രവേശന ഫീസിന് നേരെ എഴുതിയത് നിങ്ങളുടെ സ്‌നേഹം, ജി.എസ്.ടി കോളത്തിന് നേരെ നിങ്ങളുടെ അനുഗ്രഹം, ആകെ തുക എന്നതിന് നേരെ നിങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രസകരമായാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ധോണി കപ്പുമായി നില്‍ക്കുന്നൊരു കാരിക്കേച്ചറും കത്തിലുണ്ട്. ഏതായാലും സംഗതി ശ്രദ്ധേയമായി. ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കത്ത് പോസ്റ്റുകയും ചെയ്തു. ഇതോടെ കത്തിന്റെ ഭംഗിയില്‍ അമ്പരന്നിരിക്കുകയാണ് മറ്റു ആരാധകര്‍.

TAGS :

Next Story