Quantcast

ഏഷ്യ കപ്പ്: ഹോങ്കോങിനെതിരെ പാകിസ്താന് ജയം

പാകിസ്താന് വേണ്ടി ഉസ്മാന്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി

MediaOne Logo

Web Desk

  • Published:

    16 Sept 2018 8:06 PM IST

ഏഷ്യ കപ്പ്: ഹോങ്കോങിനെതിരെ പാകിസ്താന് ജയം
X

ഏഷ്യാ കപ്പ് ക്രിക്കറ്റ ടൂര്‍ണമെന്റില്‍ ഹോങ്കോങിനെതിരെ പാകിസ്താന് എട്ട് വിക്കറ്റ് ജയം. ഹോങ്കോങ് ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പാകിസ്താന്‍ 24 ഓവറില്‍ മറികടന്നു.

പാകിസ്താന് വേണ്ടി ഉസ്മാന്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹസന്‍ അലി, ഷദേബ് ഖാന്‍ എന്നിവര്‍ രണ്ടും ഫഹീം അഷറഫ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഇമാം ഉള്‍ ഹഖ് അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

ഹോങ്കോങിന് വേണ്ടി ആസിയാസ് ഖാന്‍ 27 റണ്‍സെടുത്ത് ടോപ് സ്കോററായി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം കൂടിയാണിത്. ചൊവ്വാഴ്ച ഹോങ്കോങ് ഇന്ത്യയെ നേരിടും.

TAGS :

Next Story