Quantcast

കളികണ്ട് കരഞ്ഞ ആരാധകനെ ആശ്വസിപ്പിച്ച് ഭുവിയും ഭാജിയും 

ഇന്ത്യ ജയിച്ചില്ലെന്നറിഞ്ഞ് ഗാലറിയിലിരുന്ന കരഞ്ഞ കുഞ്ഞു സര്‍ദ്ദാജിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്...

MediaOne Logo

Web Desk

  • Published:

    26 Sep 2018 11:24 AM GMT

കളികണ്ട് കരഞ്ഞ ആരാധകനെ ആശ്വസിപ്പിച്ച് ഭുവിയും ഭാജിയും 
X

ഏഷ്യ കപ്പ് ഫൈനല്‍ ഉറപ്പിച്ചതോടെ രണ്ടാം നിര ടീമുമായാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങിയത്. അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ സമനിലയില്‍ അഫ്ഗാനിസ്ഥാന്‍ തളച്ച് ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ അവസാന വിക്കറ്റിന്റെ രൂപത്തില്‍ രജീന്ദ്ര ജഡേജ പുറത്താകുന്നത് അവിശ്വസനീയതയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടു നിന്നത്.

വിജയത്തോളം വരുന്ന സമനില ആഘോഷിക്കാന്‍ അഫ്ഗാനിസ്ഥാന്‍ കളിക്കാര്‍ മൈതാനമധ്യത്തേക്ക് ഓടി വരുമ്പോള്‍ തലകുനിച്ച് നില്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ. അവസാന നിമിഷം വരെ ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയാണ് അവസാന ഓവറിലെ അഞ്ചാം പന്തില്‍ റാഷിദ് ഖാന്‍ അവസാനിപ്പിച്ചത്. അഫ്ഗാനിസ്ഥാന്റെ പ്രകടനത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയടക്കം പ്രശംസിക്കുമ്പോഴും ഇന്ത്യന്‍ ആരാധകരുടെ നെഞ്ചു തകര്‍ത്ത ഫലമായിരുന്നു അത്.

ഇന്ത്യ ജയിച്ചില്ലെന്നറിഞ്ഞ് ഗാലറിയിലിരുന്ന കരഞ്ഞ കുഞ്ഞു സര്‍ദ്ദാജിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മത്സരത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ക്കിടെ തന്നെ കുഞ്ഞു സര്‍ദ്ദാര്‍ജി സങ്കടം സഹിക്കാനാകാതെ കണ്ണീരൊപ്പുന്നതും ഒപ്പമുള്ളവര്‍ ആശ്വസിപ്പിക്കുന്നതും കാണിച്ചിരുന്നു. പിന്നീട് ഈ ദൃശ്യം സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

'വിഷമിക്കല്ലേ, നമ്മള്‍ ഫൈനലില്‍ ജയിക്കും' എന്നായിരുന്നു ഹര്‍ഭജന്‍ സിംങ് ഈ ക്യൂട്ട് ചിത്രത്തെ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ പറഞ്ഞത്.

വിഷമിച്ചിരുന്ന കുഞ്ഞു ആരാധകനെ തേടി അപ്രതീക്ഷിതമായി ഒരു ഫോണ്‍വിളിയുമെത്തി. ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് നമ്പര്‍ കണ്ടുപിടിച്ച് ഈ ആരാധകന്റെ പിതാവിനെ വിളിച്ചത്. ഭുവിയുടെ ഫോണ്‍ വന്നതോടെ മകന്‍ പൂര്‍വ്വാധികം ഉഷാറായിട്ടുണ്ടെന്ന് പിതാവ് അമര്‍പ്രീത് സിംങ് തന്നെ പിന്നീട് ട്വീറ്റ് ചെയ്തു.

മറ്റ് ആരാധകരും കുട്ടി സര്‍ദാര്‍ജിയുടെ കരച്ചില്‍ ഏറ്റെടുത്തിട്ടുണ്ട്.

TAGS :

Next Story