കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു; സച്ചിന്‍ ബേബി നായകന്‍

ഡേവ് വാട്ട്‌മോര്‍ ഹെഡ് കോച്ചും സെബാസ്റ്റിയന്‍ ആന്റണി, മസര്‍ മൊയ്തു എന്നിവര്‍ അസിസ്റ്റന്റ് കോച്ചുമാണ്

MediaOne Logo

Web Desk

  • Updated:

    2018-10-14 16:35:59.0

Published:

14 Oct 2018 4:35 PM GMT

കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു;  സച്ചിന്‍ ബേബി നായകന്‍
X

2018- 2019 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിന്റെ നായകന്‍.

ഡേവ് വാട്ട്‌മോര്‍ ഹെഡ് കോച്ചും സെബാസ്റ്റിയന്‍ ആന്റണി, മസര്‍ മൊയ്തു എന്നിവര്‍ അസിസ്റ്റന്റ് കോച്ചുമാണ്. ജി.സജികുമാറാണ് ടീം മാനേജര്‍, രാജേഷ് ചൗഹാന്‍ ട്രെയിനര്‍, ആദര്‍ശ്. എസ് ഫിസിയോതെറാപ്പിസ്റ്റ്, രാകേഷ് മേനോന്‍ വീഡിയോ അനലിസ്റ്റ് എന്നിവരാണ് കളിക്കാരെക്കൂടാതെ ടീമില്‍ ഇടം നേടിയ അണിയറ പ്രവര്‍ത്തകര്‍. കളിക്കാര്‍ക്കുള്ള ക്യാമ്പ് ഈ മാസം 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും.

ടീമംഗങ്ങള്‍: ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, അക്ഷയ്.കെ.സി, സന്ദീപ് വാര്യര്‍, നിദീഷ്.എം.ഡി. ബേസില്‍ തമ്പി, രാഹുല്‍.പി, വിനൂപ് എസ്.മനോഹരന്‍.

TAGS :

Next Story