Quantcast

ഗാലറിയെ ആവേശത്തിലാക്കി കോഹ്‌ലിയുടെ ഡൈവിംങ് ത്രോ

വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഫീല്‍ഡിലായിരുന്നു കോഹ്‌ലി കാണികള്‍ക്കുള്ള നിമിഷം ഒളിപ്പിച്ചുവെച്ചിരുന്നത്...

MediaOne Logo

Web Desk

  • Published:

    30 Oct 2018 6:44 AM GMT

ഗാലറിയെ ആവേശത്തിലാക്കി കോഹ്‌ലിയുടെ ഡൈവിംങ് ത്രോ
X

തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ സെഞ്ചുറി നേടി ഫോമിന്റെ പരകോടിയില്‍ നില്‍ക്കുന്ന കോഹ്‌ലിയുടെ ബാറ്റിംങ് വിരുന്ന് പ്രതീക്ഷിച്ചാണ് മുംബൈ ബാര്‍ബോണിലേക്ക് കാണികള്‍ ഒഴുകിയെത്തിയത്. 16 റണ്‍സെടുത്ത് പുറത്തായ കോഹ്‌ലി ബാറ്റിംങില്‍ നിരാശപ്പെടുത്തിയെങ്കിലും നാട്ടുകാരന്‍ പയ്യന്‍ രോഹിത്ത് ശര്‍മ്മ 162 റണ്ണടിച്ച് കാണികള്‍ക്ക് വിരുന്നൊരുക്കി. വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഫീല്‍ഡിലായിരുന്നു കോഹ്‌ലി കാണികള്‍ക്കുള്ള നിമിഷം ഒളിപ്പിച്ചുവെച്ചിരുന്നത്.

നാലാം ഏകദിനത്തിലെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംങിന്റെ ആറാം ഓവറിലായിരുന്നു ആ ത്രോ പിറന്നത്. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് പതറി നില്‍ക്കുന്ന സമയം. മാര്‍ലോണ്‍ സാമുവല്‍സ് എക്‌സ്ട്രാ കവറിലേക്ക് മുട്ടിയിട്ട പന്തിനെ വേട്ടയാടി ചീറ്റയുടെ വേഗത്തില്‍ കോഹ്‌ലിയെത്തി. ഓടണോ വേണ്ടയോ എന്ന് കീറണ്‍ പവ്വല്‍ ശങ്കിച്ച ആയൊരു നിമിഷം മുതലാക്കി കോഹ്‌ലിയുടെ അണ്ടര്‍ ആം ത്രോ തിരിച്ച് ക്രീസിലെത്തുമ്പോഴേക്കും പവലിന് പുറത്ത് പോകാനുള്ള ചുവപ്പു വെളിച്ചം സ്റ്റംമ്പില്‍ തെളിഞ്ഞിരുന്നു. അഞ്ച് പന്തുകള്‍ക്കിടെ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം റണ്‍ ഔട്ടായിരുന്നു അത്.

TAGS :

Next Story