Quantcast

കോഹ്‌ലിയുടെ ഒന്നാം റാങ്കിന് വെല്ലുവിളികളില്ല

2018ല്‍ സ്വപ്‌നസമാനമായ ബാറ്റിംങ് പ്രകടനമാണ് കോഹ്‌ലി നടത്തിയത്. 55 റണ്‍സ് ശരാശരിയില്‍ ഇതുവരെ നേടിയത് 1063 റണ്‍സ്.

MediaOne Logo

Web Desk

  • Published:

    29 Nov 2018 9:27 AM GMT

കോഹ്‌ലിയുടെ ഒന്നാം റാങ്കിന് വെല്ലുവിളികളില്ല
X

ഐ.സി.സി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ മേധാവിത്വം തുടര്‍ന്ന് കിങ് കോഹ്ലി. 935 പോയിന്റുകളോടെ കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ടാമതുള്ള സ്റ്റീവ് സ്മിത്തിന് 910 പോയിന്റാണുള്ളത്. ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ റബാഡയാണ് ഒന്നാമത്. ഓള്‍ റൗണ്ടര്‍മാരില്‍ ഷാകിബ് അല്‍ഹസന് പിന്നില്‍ രണ്ടാം റാങ്കിലെത്താന്‍ രവീന്ദ്ര ജഡേജക്കായി.

2018ല്‍ സ്വപ്‌നസമാനമായ ബാറ്റിംങ് പ്രകടനമാണ് കോഹ്‌ലി നടത്തിയത്. 55 റണ്‍സ് ശരാശരിയില്‍ ഇതുവരെ നേടിയത് 1063 റണ്‍സ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 286 റണ്‍സ് നേടിയായിരുന്നു കോഹ്‌ലി തുടങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 60 റണ്‍ ശരാശരിയില്‍ 593 റണ്ണാണ് കോഹ്‌ലി അടിച്ചുകീട്ടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് നേടിയതാകട്ടെ 184 റണ്‍സ്. നടക്കാനിരിക്കുന്ന ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഫോം തുടര്‍ന്നാല്‍ പുതിയ നിരവധി റെക്കോഡുകള്‍ കോഹ്ലിക്ക് മുന്നില്‍ വഴിമാറും.

കഴിഞ്ഞ വര്‍ഷം 57 വിക്കറ്റ് വീഴ്ത്തി ഉജ്ജ്വല ഫോമിലായിരുന്ന റബാഡ ഈ വര്‍ഷം ഇതുവരെ ടെസ്റ്റില്‍ 46 പേരെ പുറത്താക്കി. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും(874) പാക് താരം മുഹമ്മദ് അബ്ബാസുമാണ്(829) ബൗളര്‍മാരുടെ റാങ്കിംങില്‍ റബാഡക്ക് പിന്നിലുള്ളത്. അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് പട്ടികയില്‍ ആദ്യത്തെ ഇന്ത്യന്‍ താരം. രവീന്ദ്ര അശ്വിന്‍ ഏഴാമതാണ്. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാരായ ജഡേജയും അശ്വിനും ഇടം പിടിച്ചിട്ടുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംങില്‍ രവീന്ദ്ര ജഡേജ ഒന്നാമതെത്തിയപ്പോള്‍ ജാസണ്‍ ഹോള്‍ഡര്‍(372) രണ്ടാമതും ഫിലാണ്ടര്‍(370) മൂന്നാമതുമെത്തി.

TAGS :

Next Story