അഡ്‌ലയ്ഡ് ടെസ്റ്റ്; ഇന്ത്യക്ക് ജയ പ്രതീക്ഷ
നഥാന്‍ ലയോണ് ആറു വിക്കറ്റ് വിഴ്ത്തിയ സ്ഥിതിക്ക്, സ്പിന്നിനെ തുണച്ചാല്‍ അവസാന ചിരി ഇന്ത്യയുടെതാവും.

അഡ്‌ലയ്ഡ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. 323 എന്ന വിജയലക്ഷ്യത്തി ലേക്ക് ബാറ്റേന്തുന്ന ആസ്‌ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 എന്ന നിലയിലാണ്. ആറ് വിക്കറ്റ് കയ്യിലിരിക്കെ കംഗാരുപ്പടക്ക് ജയിക്കാന്‍ 219 റണ്‍സ് കൂടി വേണം. അവസാന ദിനമായ നാളെ ആറ് വിക്കറ്റും ഇന്ത്യ വീഴ്ത്താനാണ് സാധ്യത. പിച്ച് പന്തേറുകാരെ തുണച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് തന്നെയാണ്. അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മിന്നല്‍ ഫോമിലാണ് താനും. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ആസ്‌ട്രേലിയക്ക് ഫിഞ്ചിനെ പതിനൊന്നാം ഓവറില്‍ തന്നെ നഷ്ടമായി. പക്ഷേ ഡി.ആര്‍.എസ് ആവശ്യപ്പെടാത്തത് ഇന്ത്യക്ക് ആശ്വാസമായി.
ये à¤à¥€ पà¥�ें- ഫിഞ്ച്, അത് ഔട്ടല്ലായിരുന്നു; ഡി.ആര്‍.എസ് ആവശ്യപ്പെടാത്തത് തിരിച്ചടിയായി
പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. മാര്‍ക്കസ് ഹാരസ്(26) പീറ്റര്‍ ഹാന്‍സ്‌കോമ്പ്(14) എന്നിവര്‍ പൊരുതാന്‍ നോക്കിയെങ്കില്‍ ഇന്ത്യ സമ്മതിച്ചില്ല. അതിനിടെ ഉസ്മാന്‍ ഖ്വാജയും മടങ്ങി. കളി മതിയാക്കുമ്പോള്‍ 31 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന് കൂട്ടായി പതിനൊന്ന് റണ്‍സുമായി ട്രാവിസ് ഹെഡാണ് ക്രീസില്‍. ഹെഡ് ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ഈ രണ്ട് ബാറ്റ്‌സ്മാന്മാരും എത്രകണ്ട് പിടിച്ച് നില്‍ക്കും എന്നതിനെ ആശ്രയിച്ചാവും ആസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍. അല്ലെങ്കില്‍ മഴ കനിയണം.
ആറ് വിക്കറ്റുമായി സ്പിന്നര്‍ നഥാന്‍ ലയോണ്‍ കളം നിറഞ്ഞപ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 307ന് അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 322 റണ്‍സിന്റെ ലീഡ് ലഭിച്ചു. അജിങ്ക്യ രഹാനെയും(70) ചേതേശ്വര്‍ പുജാരയുമാണ്(71) പൊരുതിയത്. ബാക്കിയുള്ളവര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല. പന്ത് അതിവേഗത്തില്‍ 28 റണ്‍സെടുത്തെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാനായില്ല.
രോഹിത് ശര്‍മ്മ(1) അശ്വിന്‍(5)ഇശാന്ത് ശര്‍മ്മ(0)മുഹമ്മദ് ഷമി(0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. രാഹനെയും പുജാരയും നാലാം വിക്കറ്റില്‍ ചേര്‍ത്ത 87 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ നട്ടെല്ല്. ഇതില്‍ പുജാരയാണ് ആദ്യം പുറത്തായത്. പുജാര മടങ്ങിയതോടെ ഇന്ത്യയുടെ ഇന്നിങ്സും ഏറെക്കുറെ അവസാനിച്ചു. രോഹിത് ശര്‍മ്മ വേഗത്തില്‍ പുറത്തായി. പിന്നീടെത്തിയ പന്ത് 16 പന്തില്‍ 28 റണ്‍സ് അടിച്ചെടുത്തെങ്കിലും അല്‍പായുസെയുണ്ടായിരുന്നുളളൂ. ബാക്കിയെല്ലാം ചടങ്ങ് മാത്രമായിരുന്നു.
ये à¤à¥€ पà¥�ें- ‘മിസ്റ്റര്‍ പന്ത്, ഇത് ടി20 അല്ല, ടെസ്റ്റ് ആണ്’
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 250ന് അവസാനിച്ചിരുന്നു. എന്നാല്‍ മറുപടി ബാറ്റിങില്‍ ആസ്‌ട്രേലിയക്ക് 235 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് 15 റണ്‍സിന്റെ നിര്‍ണായക ലീഡും ലഭിച്ചു.
Adjust Story Font
16

