പെര്‍ത്ത് ടെസ്റ്റ്: ആസ്‌ത്രേലിയക്ക് ബാറ്റിംങ്
പരിക്കേറ്റ രോഹിത് ശര്‍മയും ആര്‍. അശ്വിന് ഇന്ന് കളിക്കുന്നില്ല. പകരം ഹനുമ വിഹാരിയും ഉമേഷ് യാദവുമാണ് ടീമിലെത്തിയിരിക്കുന്നത്.

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആസ്‌ട്രേലിയക്ക് ബാറ്റിംങ്. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന വിവരം കിട്ടുമ്പോള്‍ ആസ്ത്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 58 റണ്‍സെടുത്തിട്ടുണ്ട്. ആദ്യടെസ്റ്റില്‍ ചരിത്ര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല.
പരിക്കേറ്റ രോഹിത് ശര്‍മയും ആര്‍. അശ്വിന് ഇന്ന് കളിക്കുന്നില്ല. പകരം ഹനുമ വിഹാരിയും ഉമേഷ് യാദവുമാണ് ടീമിലെത്തിയിരിക്കുന്നത്. നാല് പേസര്‍മാരുമായാണ് ഇന്ത്യ പെര്‍ത്തില്‍ കളിക്കുന്നത്. ജയത്തോടെ പരമ്പരയില്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ആതിഥേയര്‍.
Next Story
Adjust Story Font
16

