കേരളത്തിന് ഇന്നിംങ്‌സ് ജയം
രണ്ട് ഇന്നിംങ്‌സുകളിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ഏഴാമനായിറങ്ങി 68 റണ്‍സ് നേടുകയും ചെയ്ത ജലജ് സക്‌സേനയാണ് കേരളത്തിന് ആധികാരിക ജയം സമ്മാനിച്ചത്...

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് ഇന്നിംങ്‌സ് ജയം. എലീറ്റ് ബി ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ജലജ് സക്‌സേനയുടെ ഓള്‍ റൗണ്ട് മികവാണ് കേരളത്തിന് കൂറ്റന്‍ജയം സമ്മാനിച്ചത്. ഡല്‍ഹിയെ ഇന്നിംങ്‌സിനും 27 റണ്‍സിനുമാണ് കേരളം തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ തറപറ്റിച്ചത്.
സ്‌കോര്‍ കേരളം 320 ഡല്‍ഹി 139, 154
കേരളത്തിന്റെ ഒന്നാമിനിംങ്‌സ് സ്‌കോറായ 320നെതിരെ ആദ്യ ഇന്നിംങ്‌സില്‍ 139ന് തകര്‍ന്ന ഡല്‍ഹിക്ക് രണ്ടാം ഇന്നിംങ്‌സിലും തിരിച്ചുവരവുണ്ടായില്ല. ജലജ് സക്‌സേനയും സന്ദീപ് വാര്യരും മൂന്നു വീതവും ബാസില്‍ തമ്പിയും സിജോമോന്‍ ജോസഫും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡല്‍ഹിയുടെ രണ്ടാം ഇന്നിംങ്‌സ് 154 റണ്‍സില്‍ അവസാനിച്ചു.
ജലജ് സക്സേനഒരുഘട്ടത്തില് 7ന് 83 എന്ന നിലയിലെത്തിയ ഡല്‍ഹിയെ ശിവം വര്‍മ്മയും(33) സുബൗധ് ഭാട്ടിയും(30) ചേര്‍ന്നാണ് നൂറ് കടത്തിയത്. എന്നാല്‍ അവര്‍ക്കും ഇന്നിംങ്‌സ് പരാജയം ഒഴിവാക്കാനായില്ല.
രണ്ട് ഇന്നിംങ്‌സുകളിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ഏഴാമനായിറങ്ങി 68 റണ്‍സ് നേടുകയും ചെയ്ത ജലജ് സക്‌സേനയാണ് കേരളത്തെ ജയിപ്പിച്ചത്. ഇതോടെ വിലപ്പെട്ട ഏഴ് പോയിന്റുകളും കേരളംസ്വന്തമാക്കി.
Adjust Story Font
16

