Quantcast

ജഡേജയെ എന്ത് കൊണ്ട് ഉള്‍പ്പെടുത്തിയില്ല? രവിശാസ്ത്രി പറയുന്നു 

നഥാന്‍ ലയോണ്‍ എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു ജഡേജയെ കളിപ്പിക്കാത്തത് മണ്ടത്തരമായിപ്പോയെന്ന വിലയിരുത്തലുണ്ടായത്. 

MediaOne Logo

Web Desk

  • Published:

    23 Dec 2018 5:51 AM GMT

ജഡേജയെ എന്ത് കൊണ്ട് ഉള്‍പ്പെടുത്തിയില്ല? രവിശാസ്ത്രി പറയുന്നു 
X

പെര്‍ത്ത് ടെസ്റ്റില്‍ ഏവരെയും അമ്പരപ്പിച്ച തീരുമാനമായിരുന്നു സ്പിന്നര്‍ രവീന്ദ്ര ജഡേജയെ കളിപ്പിക്കാത്തത്. ആസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലയോണ്‍ എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു ജഡേജയെ കളിപ്പിക്കാത്തത് മണ്ടത്തരമായിപ്പോയെന്ന വിലയിരുത്തലുണ്ടായത്. എന്നാല്‍ ജഡേജയെ കളിപ്പിക്കാത്തതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് പരിശീലകന്‍ രവിശാസ്ത്രി.

ആസ്ട്രേലിയയിലേക്ക് വരുമ്പോള്‍ തോള്‍ വേദനയെ തുടര്‍ന്ന് ജഡേജ, ഇഞ്ചക്ഷന്‍ എടുത്തിരുന്നു. ആ ഇഞ്ചക്ഷന്‍ എടുത്തു കഴിഞ്ഞാല്‍ വിശ്രമം ആവശ്യമാണ്. പെര്‍ത്ത് ടെസ്റ്റിന്റെ സമയത്ത് 60-70 ശതമാനമായിരുന്നു ജഡേജയുടെ ഫിറ്റ്‌നസ്. അതിനാലാണ് റിസ്‌ക് എടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇഞ്ചക്ഷന്‍ എടുത്തതിന് ശേഷം ഇന്ത്യയില്‍ ആഭ്യന്തര മത്സരം ജഡേജ കളിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ഫിറ്റ്‌നസ് വേണ്ടെടുക്കാന്‍ വേണ്ടി വന്നുവെന്ന് ശാസ്ത്രി പറഞ്ഞു.

അതേസമയം മൂന്നാം ടെസ്റ്റില്‍ ജഡേജയോ അശ്വിനോ കളിക്കാനാണ് സാധ്യത. രണ്ട് പേരെയും ടീമിലെടുക്കില്ല. അശ്വിന് പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മൂന്നാം ടെസ്റ്റിലും അശ്വിനുണ്ടാവില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ജഡേജക്ക് അവസരം ലഭിക്കും. മെല്‍ബണില്‍ ക്രസ്തുമസ് പിറ്റേന്നാണ് പരമ്പരയിലെ മൂന്നാം മത്സരം. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്(1-1). അതിനാല്‍ മെല്‍ബണില്‍ വിജയിച്ചാല്‍ മുന്നിലെത്താനാവും.

TAGS :

Next Story