ധോണിയെ അന്ന് പുറത്തിരുത്തിയത് എന്തിന്?
ആസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും അമ്പരപ്പിച്ചത് എം.എസ് ധോണിയെ ടി20 ടീമിലേക്ക് വിളിച്ചതാണ്.

ആസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും അമ്പരപ്പിച്ചത് എം.എസ് ധോണിയെ ടി20 ടീമിലേക്ക് വിളിച്ചതാണ്. ഇക്കഴിഞ്ഞ വെസ്റ്റ്ഇന്‍ഡീസ്, ആസ്‌ട്രേലിയ ടീമുകള്‍ക്കെ തിരായ ടി20 പരമ്പരയില്‍ ധോണിയെ ഉള്‍പ്പെടുത്തിയിരു ന്നില്ല. ടി20യില്‍ ധോണിക്ക് ഇനി അധികം തിളങ്ങാനാവില്ലെന്നും റിഷബ് പന്തിനെപ്പോലൊ രു യുവതാരം മുന്നില്‍ നില്‍ക്കുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റൊരു വഴിയില്ല, എന്നിങ്ങനെയൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പക്ഷേ ഇതല്ലൊം തെറ്റായിരുന്നുവോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നത്.
സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അമിതാബ് ചൗധരി ധോണിയെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല, പക്ഷേ ബി.സി.സി.ഐയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്, 2019 ലോകകപ്പിന് മുമ്പ് ധോണിക്ക് മതിയായ അവസരങ്ങള്‍ നല്‍കാനാണെന്നാണ്. പ്രത്യേകിച്ച് വിദേശത്ത്. ആസ്‌ട്രേലിയക്കെതി രെയും(മൂന്ന് ഏകദിനം) ന്യൂസിലാന്‍ഡിനെതിരെയും( അഞ്ച് ഏകദിനം) പുറമെ മൂന്ന് ടി20യും ഉള്‍പ്പെടെ പതിനൊന്ന് മത്സരങ്ങള്‍ കളിക്കാന്‍ ധോണിക്കാവുമെന്നും ഇത് അദ്ദേഹത്തിന് ഉപകാരമാവുമെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം ലോകകപ്പിനൊരുങ്ങുന്ന ടീം ഏറക്കുറെ ഇത് തന്നെയായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. അങ്ങനെ വന്നാല്‍ പന്ത് പുറത്തിരിക്കേണ്ടി വരും. നിലവില്‍ ഏകദിന ടീമില്‍ നിന്ന് പന്തിനെ പുറത്താക്കുകയും ചെയ്തു.

എന്നാല്‍ ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ധോണിയെ ഒഴിവാക്കിയത് സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്നത് മറ്റൊന്നാണ്. 2020ല്‍ ആസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി ഉണ്ടാവില്ലെന്നുറപ്പാണെന്നും അതിനാലാണ് ആസ്‌ട്രേലിയക്കെതിരായ ടി20യില്‍ നിന്നൊഴിവാക്കിയതെന്നുമാണ് അതിലൊന്ന്. പക്ഷേ അങ്ങനെയാണെങ്കില്‍ മതിയായ അവസരങ്ങള്‍ നല്‍കാനാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയതെന്ന വാദമോ? ടി20ക്ക് ശേഷം അഭിമാന പ്രശ്നമായ ടെസ്റ്റ് പരമ്പരയായതിനാല്‍ പന്തിനുള്ള മുന്നൊരുക്കം എന്നതാണ് ഇതിന് അപവാദം. എന്നിരുന്നാലും ധോണിയെ അങ്ങനെയൊന്നും ടീമില്‍ നിന്ന് എഴുതിതള്ളാനാവില്ല. ലോകകപ്പില്‍ ധോണിയെ ആവശ്യമുണ്ടെന്ന് കോഹ് ലി വ്യക്തമാക്കിയതുമാണ്. ഏതായാലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ അവസാന കലണ്ടര്‍ വര്‍ഷമാകും 2019 എന്നും പറയേണ്ടിവരും.
ये à¤à¥€ पà¥�ें- എം.എസ് ധോണി തിരിച്ചെത്തി; ഏകദിന-ടി20ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Adjust Story Font
16

