Quantcast

കോഹ്‍‍‍‍‍ലി മികച്ച ക്യാപ്റ്റനെന്ന് സ്റ്റാര്‍ക്ക്; അതിരു വിട്ട പെരുമാറ്റമെന്ന് മിച്ചല്‍ ജോണ്‍സന്‍

കോഹ്‍‍‍ലിയുടെ പെരുമാറ്റം അതിരുവിട്ടതായിരുന്നു എന്ന് മുന്‍ പേസ് താരം മിച്ചല്‍ ജോണ്‍സന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Dec 2018 5:35 AM GMT

കോഹ്‍‍‍‍‍ലി മികച്ച ക്യാപ്റ്റനെന്ന് സ്റ്റാര്‍ക്ക്; അതിരു വിട്ട പെരുമാറ്റമെന്ന് മിച്ചല്‍ ജോണ്‍സന്‍
X

പെര്‍ത്ത് ടെസ്റ്റിനിടെ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിനുമായുണ്ടായ ഉരസലില്‍ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‍‍‍ലിയെ പ്രശംസിച്ച് ആസ്‌ത്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. വളരെ മികച്ച ക്യാപ്റ്റനാണ് കോഹ്‍‍‍ലി എന്ന് പറഞ്ഞ സ്റ്റാര്‍ക്ക് അത് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണെന്നും പറഞ്ഞു.

കോഹ്‍‍‍ലിക്ക് കീഴില്‍ ചില മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഐ.പി.എല്ലില്‍ ഞാനുള്‍പ്പെട്ട ടീമിന്റെ നായകനായിരുന്നു കോഹ്‍‍‍ലി. എത്ര മികവുറ്റ ക്യാപ്റ്റന്‍സിയാണ് അദ്ദേഹത്തിന്റേതെന്ന് അന്ന് മനസ്സിലായതാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. അതേസമയം, പെര്‍ത്ത് മത്സരത്തിനിടെ കോഹ്‍‍‍ലിയുടെ പെരുമാറ്റത്തില്‍ തെറ്റായി ഒന്നും നടന്നിട്ടില്ലെന്ന് കോച്ച് രവി ശാസ്ത്രിയും പറഞ്ഞു.

അതിനിടെ, കോഹ്‍‍‍ലിയുടെ പെരുമാറ്റം അതിരുവിട്ടതായിരുന്നു എന്ന് മുന്‍ പേസ് താരം മിച്ചല്‍ ജോണ്‍സന്‍ പറഞ്ഞു. മത്സര ശേഷം പര്‌സ്പരം കൈകൊടുത്ത് പിരിയേണ്ട കളിയാണ് ക്രിക്കറ്റ്. എല്ലാ വാശിയും അവിടെ തീരണം. എന്നാല്‍ പെര്‍ത്തില്‍ അങ്ങനെ അല്ല സംഭവിച്ചത്. കോഹ്‍‍‍ലിയില്‍ നിന്നും മര്യാദയില്ലാത്ത പെരുമാറ്റമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നിലവില്‍ 1-1 സമനിലയിലാണ്. മൂന്നാമത്തെ മത്സരം നാളെ മെല്‍ബണില്‍ വെച്ച് നടക്കും.

TAGS :

Next Story