ഇത് ഇന്ത്യയുടെ റാഷിദ് ഖാന്‍; വീഡിയോ പങ്കുവെച്ച് ദീപക് ചഹര്‍
ടി20 ഫോര്‍മാറ്റില്‍ റിഷാദിനെ വെല്ലാനിപ്പോളാരുമില്ല. ഐ.സി.സിയുടെ ടി20 റാങ്കിങിലും റാഷിദ് തന്നെയാണ് ഒന്നാമന്‍.

ചുരുങ്ങിയ കാലം കൊണ്ടാണ് മികച്ച സ്പിന്നര്‍മാരുടെ ഇടയിലേക്ക് അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ എത്തിയത്. ടി20 ഫോര്‍മാറ്റില്‍ റാഷിദിനെ വെല്ലാനിപ്പോളാരുമില്ല. ഐ.സി.സിയുടെ ടി20 റാങ്കിങിലും റാഷിദ് തന്നെയാണ് ഒന്നാമന്‍. വ്യത്യസ്തമായ ബൗളിങ് ശൈലിയും ബാറ്റ്‌സ്മാന്മാരെ കുഴപ്പിക്കുന്ന ടേണുമാണ് റാഷിദിനെ വ്യത്യസ്തനാക്കുന്നത്. ഐപിഎല്ലിലും ബിഗ്ബാഷിലുമെല്ലാം റാഷിദ് പേരെടുത്തു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലും അതേ റാഷിദ് ഖാന്റെ രീതിയില്‍ പന്തെറിയുന്നൊരു താരമുണ്ട്.
ഇന്ത്യയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് താരം ദീപക് ചഹറാണ് വീഡിയോ പങ്കുവെച്ചത്. അക്കാഡമിയിലെ യുവതാരമാണ് റാഷിദിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ പന്തെറിയുന്നത്. ഇന്‍സ്റ്റ് ഗ്രാം അക്കൗണ്ടിലൂടെയാണ് ചഹര്‍, റാഷിദ് ഖാന്റെ ഇന്ത്യയിലെ അപരനെ അറിയിക്കുന്നത്. ഇന്ത്യയില്‍ നിരവധി റാഷിദ് ഖാനുണ്ട്, അതിലൊന്നിതാ എന്റെ അക്കാഡമിയില്‍, എല്ലാവരും നന്നായി പന്തെറിയാന്‍ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ റാഷിദ് ഖാനെപ്പോലെ പന്തെറിയുന്ന ആ താരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചഹര്‍ പറയുന്നില്ല.
Adjust Story Font
16

