രോഹിത് മാത്രമല്ല, മുംബൈ ഇന്ത്യന്‍സും ആസ്‌ട്രേലിയന്‍ ക്യാപ്റ്റനെ ‘ട്രോളി’
ആസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്‌നാണ് ഇന്ത്യന്‍ കളിക്കാരെ ഇത്തരത്തില്‍ പ്രകോപിപ്പിക്കുന്നതില്‍ മുന്നില്‍. ഇത് കേട്ടിരിക്കുകയല്ല ഇന്ത്യന്‍ താരങ്ങള്‍, അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നു

ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ഏറ്റവും രസകരമായ സംഭവം എന്തെന്നാല്‍ കളിക്കാര്‍ തമ്മിലെ കളിയാക്കലുകളാണ്. ഇത് അതിരുവിടുന്നില്ല എന്നതാണ് ഏറെ കൗതുകകരം. ആസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്‌നാണ് ഇന്ത്യന്‍ കളിക്കാരെ ഇത്തരത്തില്‍ പ്രകോപിപ്പിക്കുന്നതില്‍ മുമ്പന്തിയില്‍. ഇത് കേട്ടിരിക്കുകയല്ല ഇന്ത്യന്‍ താരങ്ങള്‍, അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്താണ് ഇന്ത്യന്‍ ക്യാമ്പില്‍ മറുപടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഔദ്യോഗിക കമന്ററി വരെ പന്തിന്റെ ഈ രസകരമായ പ്രകോപനത്തിനായി മാറ്റിവെച്ചിരുന്നു.
ഇതില്‍ രോഹിത് ശര്‍മ്മയ്ക്ക് നേരെയുള്ള പ്രകോപനവും അതിന് താരത്തിന്റെ മറുപടിയും ശ്രദ്ധേയമായിരുന്നു. രോഹിത് ബാറ്റ് ചെയ്യുമ്പോഴായിരുന്നു ടിം പെയ്ന്‍റെ പ്രകോപനം. ഇതാണിപ്പോള്‍ ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഏറ്റെടുത്തത്. ‘രാജസ്ഥാന്‍ റോയല്‍സില്‍ ചേരണോ മുംബൈ ഇന്ത്യന്‍സില്‍ ചേരണോ എന്ന സംശയത്തിലാണെന്നും രോഹിത് സിക്‌സറടിച്ചാല്‍ മുംബൈ ഇന്ത്യന്‍സില്‍ ചേരുമെന്നുമായിരുന്നു രോഹിതിനെ ലക്ഷ്യമിട്ടുള്ള പെയ്നിന്റെ പ്രകോപനം.
”If he (Paine) gets a hundred here, I will put in a word about him to my boss at Mumbai Indians and we'll buy him. Looks like he's a fan of Mumbai." - @ImRo45
— Mumbai Indians (@mipaltan) December 29, 2018
Tim Paine: c Pant b Jadeja - 26 (67) #CricketMeriJaan #AUSvIND pic.twitter.com/c36xdjZRYW
രോഹിതും വെറുതെയിരുന്നില്ല, പെയ്‌നും ഫിഞ്ചും പറയുന്നത് താന്‍ കേട്ടിരുന്നെന്ന് രോഹിത് പറഞ്ഞിരുന്നു. അവരുടെ സംസാരം മുഖവിലയ്‌ക്കെടുത്തില്ല. ഏകാഗ്രതയോടെ ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് രഹാനെയോട് സംസാരിക്കുകയും ചെയ്തു. പെയ്ന്‍ മുംബൈ ഇന്ത്യന്‍സ് ഫാന്‍ ആണെന്നാണ് കരുതുന്നത്. സെഞ്ച്വറിയടിച്ചാല്‍ ടീം ഉടമയോട് പെയ്‌നിന്റെ കാര്യം പറയാമെന്നായിരുന്നു രോഹിതിന്റെ മറുപടി.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രോഹിത് നായകനായ മുംബൈ ഇന്ത്യന്‍സിന്റെ ട്രോള്‍. സെഞ്ച്വറിയടിക്കുക എന്ന ദൗത്യം പരാജയപ്പെട്ടു എന്നായിരുന്നു പെയ്‌നിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള മുംബൈയുടെ ട്വീറ്റ്. രണ്ടാം ഇന്നിങ്‌സില്‍ 26 റണ്‍സെടുക്കാനെ പന്തിന് കഴിഞ്ഞുള്ളൂ. 67 പന്ത് നേരിട്ട ആസ്‌ട്രേലിയയുടെ 'താത്കാലിക' നായകന്‍ ജഡേജയുടെ പന്തില്‍ പുറത്താവുകയായിരുന്നു.
Adjust Story Font
16

