പന്തിന്റെ സ്ലെഡ്ജിംങില്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വരെ വീണു
എതിര്‍ടീമായ ആസ്ട്രേലിയയുടെ പ്രധാനമന്ത്രി തന്നെ അങ്ങനെ പറഞ്ഞപ്പോഴുള്ള ചളിപ്പ് ചിരികൊണ്ട് മറക്കാന്‍ ശ്രമിച്ച് ഋഷഭ് പന്ത് നിന്നപ്പോള്‍ അദ്ദേഹം മറ്റൊന്നു കൂടികൂട്ടിച്ചേര്‍ത്തു

2019ലെ പുതുവര്‍ഷദിനത്തില്‍ ഇന്ത്യയുടേയും ആസ്‌ട്രേലിയയുടേയും കളിക്കാര്‍ക്ക് സ്വന്തം വസതിയില്‍ വിരുന്നൊരുക്കിയാണ് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ഇഷ്ടം പ്രകടിപ്പിച്ചത്. സിഡ്‌നിയില്‍ നാളെ തുടങ്ങുന്ന അവസാന ടെസ്റ്റിന് മുന്നോടിയായിട്ടായിരുന്നു ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കളിക്കാര്‍ക്ക് വിരുന്നൊരുക്കിയത്. ഈ വിരുന്നിലും താരമായത് ഇന്ത്യന്‍ ടീമിലെ ജൂനിയര്‍ ഋഷഭ് പന്തായിരുന്നു.
ये à¤à¥€ पà¥�ें- ‘എല്ലാവരും പുജാരയല്ല’ ഇനി പന്ത് സ്വയം ട്രോളിയതാണോ?
വിരുന്നിനെത്തിയ ഓരോ കളിക്കാരും പ്രധാനമന്ത്രിയെ നേരിട്ട് പരിചയപ്പെടുകയും ചെയ്തിരുന്നു. പന്തിനെ കണ്ടപ്പോള്‍ സ്‌കോട്ട് മോറിസന്റെ മുഖത്തെ ചിരി ഒന്നുകൂടി വിടര്‍ന്നു. നിങ്ങളല്ലേ സ്ലെഡ്ജിങ് നടത്തുന്നത്? എന്ന് ചോദിച്ചായിരുന്നു അദ്ദേഹം പന്തിനെ സ്വീകരിച്ചത്. പ്രധാനമന്ത്രി തന്നെ അങ്ങനെ പറഞ്ഞപ്പോഴുള്ള ചളിപ്പ് ചിരികൊണ്ട് മറക്കാന്‍ ശ്രമിച്ച് പന്ത് നിന്നപ്പോള്‍ അദ്ദേഹം മറ്റൊന്നു കൂടികൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് ഇത്തരം കഠിനമായ മത്സരങ്ങളാണ് ഇഷ്ടം, നിങ്ങള്‍ക്ക് സ്വാഗതം... ഇതോടെ പന്തിന്റെ സ്ലെഡ്ജിംങ് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വരെ ആസ്വദിക്കുന്നുവെന്ന് ഉറപ്പായി.
എതിര്‍ ടീം ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കാനായി പ്രകോപനപരമായി സംസാരിക്കുന്ന സ്ലെഡ്ജിംങിനെ മത്സരത്തിന്റെ തന്ത്രമായി ആസ്‌ട്രേലിയന്‍ ടീമാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പതിവിന് വിരുദ്ധമായി ഇത്തവണ ഓസീസ് അധിക്ഷേപത്തിന് നിന്നില്ലെന്ന് മാത്രമല്ല തമാശ കലര്‍ന്ന കളിയാക്കലുകള്‍ മാത്രമാണ് ചെയ്തത്. ഇരുടീമുകളുടേയും വിക്കറ്റ് കീപ്പര്‍മാരാണ് ഇതിന് നേതൃത്വം നല്‍കിയത്.
ടിം പെയ്‌നായിരുന്നു തുടക്കമിട്ടത്. ആസ്‌ട്രേലിയന്‍ പരമ്പരക്കിടയിലെ ഒഴിവുവേളയില്‍ വീട്ടിലേക്കു വരുന്നോ. ജലാശയത്തിന് അഭിമുഖമായ സുന്ദരമായ വീടാണ്. നിങ്ങള്‍ കുട്ടികളെ നോക്കിയാല്‍ എനിക്കും ഭാര്യക്കും ഒരു സിനിമ കാണാന്‍ പോകാമായിരുന്നു. എന്നൊക്കെയായിരുന്നു തമാശയുടെ മേമ്പൊടിയിട്ട പെയ്‌നിന്റെ പന്തിന് നേരെയുള്ള ഓസീസ് ക്യാപ്റ്റന്റെ പ്രയോഗങ്ങള്‍. ഇതില്‍ ബേബി സിറ്റര്‍ പ്രയോഗം സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുകയും ചെയ്തു.
ये à¤à¥€ पà¥�ें- കളിച്ച് കളിച്ച് പന്ത് ബേബി സിറ്ററായി!
ये à¤à¥€ पà¥�ें- ഓസീസിനെ സ്ലെഡ്ജിംങ് പഠിപ്പിച്ച് കോഹ്‌ലി പട, പ്രകോപനത്തില്‍ മുന്നില്‍ പന്ത്
പെയ്ന്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍ കീപ്പര്‍ സ്ഥാനത്തുണ്ടായിരുന്ന പന്ത് ഇതിന് മറുപടി നല്‍കി. താത്കാലിക ക്യാപ്റ്റനെന്ന് പെയ്‌നെ വിശേഷിപ്പിച്ചായിരുന്നു പന്തിന്റെ മറുപടി. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായാണ് പെയ്ന്‍ നായക സ്ഥാനത്തെത്തിയത്. അഞ്ച് ദിവസം നീണ്ട ടെസ്റ്റിനിടെ കമന്ററി ഒഴിവാക്കി ഇത്തരം കളിയാക്കലുകള്‍ മാത്രം ഓവര്‍ മുഴുവന്‍ കേള്‍പ്പിക്കുന്ന നിലപോലുമുണ്ടായി. എന്തായാലും മത്സരശേഷം ഇരുടീമുകളും പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയപ്പോള്‍ ടിം പെയ്‌നിന്റെ കുഞ്ഞിനെ എടുത്ത് ഋഷഭ് പന്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. പന്തിന്റെ ചിത്രം പെയ്‌നിന്റെ ഭാര്യയാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നത്.
നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്. അവസാന ടെസ്റ്റില്‍ സമനില ലഭിച്ചാല്‍ പോലും ഇന്ത്യക്ക് ആസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ലഭിക്കാമെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനാകും.
Adjust Story Font
16

