ടീം ഇന്ത്യക്ക് ഒന്നാം നമ്പര്‍ ബാധ്യതയായി കെ.എല്‍ രാഹുല്‍
റണ്‍സ് എടുക്കാത്തതിനേക്കാള്‍, പുറത്താകുന്ന രീതിയാണ് കെ.എല്‍ രാഹുലിനെ ഇന്ത്യന്‍ ടീമിലെ ബാധ്യതയാക്കുന്നത്. 2, 44, 2, 0, 9 എന്നിങ്ങനെയാണ് രാഹുലിന്റെ അവസാന അഞ്ച് ഇന്നിംങ്‌സുകളിലെ പ്രകടനം...

ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റിംങിലെ സുപ്രധാന സ്ഥാനങ്ങളിലൊന്നാണ് ഓപണിംങ്. ന്യൂബോളിനെ ക്ഷമയോടെ നേരിട്ട് ഇന്നിംങ്‌സിന് അടിത്തറയൊരുക്കുന്ന പ്രധാനപ്പെട്ട ചുമതല. തുടര്‍ച്ചയായി യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ബാറ്റിംങ് നടത്തി ടെസ്റ്റ് ഓപണര്‍ സ്ഥാനത്തേക്ക് യോഗ്യതയില്ലെന്ന് നിരന്തരം തെളിയിക്കുകയാണ് കെ.എല്‍ രാഹുല്‍.
റണ്‍സ് എടുക്കാത്തതിനേക്കാള്‍, പുറത്താകുന്ന രീതിയാണ് കെ.എല്‍ രാഹുലിനെ ഇന്ത്യന്‍ ടീമിലെ ബാധ്യതയാക്കുന്നത്. പൃഥ്വി ഷായ്ക്ക് പരിക്കേറ്റതുകൊണ്ട് മാത്രം ടെസ്റ്റില്‍ അവസരം ലഭിച്ച രാഹുല്‍ അത് മുതലെടുത്തില്ലെന്ന മാത്രമല്ല അലസമായ ഷോട്ടുകളിലൂടെ തുടര്‍ച്ചയായി പുറത്താവുകയും ചെയ്തു. 2, 44, 2, 0, 9 എന്നിങ്ങനെയാണ് രാഹുലിന്റെ അവസാന അഞ്ച് ഇന്നിംങ്‌സുകളിലെ പ്രകടനം.
സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിംങ്‌സിലെ പ്രകടനം തന്നെ എടുക്കാം. ഇന്ത്യന്‍ ബാറ്റിംങ് തുടങ്ങി ആകെ ഒമ്പത് പന്തുകള്‍ മാത്രം കഴിഞ്ഞപ്പോളാണ് രാഹുല്‍ പുറത്തായത്. ആറ് പന്തുമാത്രമാണ് കളിച്ചത്. അതില്‍ എഡ്ജ് ഭാഗ്യംകൊണ്ട് മാത്രം ലഭിച്ച രണ്ട് ബൗണ്ടറികള്‍. ഒമ്പത് റണ്‍സിലെത്തിയപ്പോള്‍ ഹാസില്‍ വുഡിന്റെ പന്ത് പ്രതിരോധിക്കാന്‍ശ്രമിച്ച് ഫസ്റ്റ് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഏത് പന്ത് പ്രതിരോധിക്കണം, ഏത് പന്ത് ലീവ് ചെയ്യണമെന്ന് അറിയാത്തവനെപോലെയാണ് രാഹുല്‍ കളിച്ചതെന്നായിരുന്നു കമന്റേറ്റര്‍മാര്‍ തന്നെ പറഞ്ഞത്.
എല്ലാവരേയും അത്ഭുതപ്പെടുത്തിയാണ് കോഹ്‌ലി രാഹുലിന് സിഡ്‌നി ടെസ്റ്റില്‍ വീണ്ടും അവസരം നല്‍കിയത്. ഇവിടെ ആദ്യ ഇന്നിംങ്‌സിലും പരാജയപ്പെട്ടതോടെ കെ.എല്‍ രാഹുല്‍ കോഹ്‌ലിക്കും തലവേദനയാകുമെന്നുറപ്പ്. രാഹുലിന്റെ പുറത്താകലിനെ ട്രോള്‍ വര്‍ഷം കൊണ്ടാണ് സോഷ്യല്‍മീഡിയ നേരിട്ടത്.
അതേസമയം പുറത്തായി മിനുറ്റുകള്‍ക്കകം നെറ്റ്‌സില്‍ ബാറ്റിംങ് പരിശീലനത്തിനിറങ്ങിയ കെ.എല്‍ രാഹുലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതിസമ്മര്‍ദ്ദമാണ് രാഹുലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണമെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
Adjust Story Font
16

