സംഗകാരയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല!
സംഗകാര ആഢംബര ഹോട്ടലിന്റെ പ്രഖ്യാപനം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാളികള്‍ കൂട്ടത്തോടെ കമന്റിടുന്നത്. ഈ പോസ്റ്റിന് കീഴെ നൂറുകണക്കിന് കമന്റുകളാണ് മലയാളത്തില്‍ വന്നിരിക്കുന്നത്.

ഒറ്റ ട്രോളിലാണ് കുമാര്‍ സംഗകാരയുടെ 'സംഘ'ബന്ധം സോഷ്യല്‍മീഡിയ തിരിച്ചറിഞ്ഞത്. ഇതോടെ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗകാരയുടെ ഫേസ്ബുക്ക്‌പേജില്‍ മലയാളികളുടെ പൊങ്കാലയാണ് നടക്കുന്നത്. ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്തക്കുപിന്നാലെയാണ് ഇത്തരം ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

സംഗകാര ഡയറക്ടറായ ആഢംബര ഹോട്ടലിന്റെ പ്രഖ്യാപനം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാളികള്‍ കൂട്ടത്തോടെ വന്ന് കമന്റിടുന്നത്. മിനുറ്റുകള്‍ക്കുള്ളില്‍ ഈ പോസ്റ്റിന് കീഴെ നൂറുകണക്കിന് കമന്റുകളാണ് മലയാളത്തില്‍ വന്നിരിക്കുന്നത്. ഇതെന്താണെന്ന് പോലും കുമാര്‍ സംഗക്കാരക്ക് ഒറ്റനോട്ടത്തില്‍ മനസിലാവില്ല. ജീവിതത്തിലിന്നുവരെ സംഗകാരയുടെ ഫേസ്ബുക്ക് പേജിലൊന്ന് പോയി നോക്കാത്തവര്‍ വരെ ആവേശത്തോടെ കമന്റുകലിടുകയാണ്. ഇതെന്താണ് സംഭവമെന്ന് എപ്പോഴെങ്കിലും മനസിലാക്കിയാല്‍ ഒരു പേരിലെന്തിരിക്കുന്നുവെന്ന് കുമാര്‍ സംഗകാരയെങ്കിലും ഒരിക്കലും ചോദിക്കില്ല.
Adjust Story Font
16

