സിഡ്നി ക്രിക്കറ്റ് ടെസ്റ്റ്: വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി
ഇന്ത്യന്‍ സ്പിന്നേഴ്സിന് മുന്നില്‍ പതറിയെങ്കിലും തിരിച്ച് വരാനുള്ള കഠിന പോരാട്ടത്തില്‍ ഏര്‍പ്പെടവെയാണ് കളി ഉപേക്ഷിച്ചത്

സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവെച്ചു. ഇന്ത്യന്‍ സ്പിന്നേഴ്സിന് മുന്നില്‍ പതറിയെങ്കിലും തിരിച്ച് വരാനുള്ള കഠിന പോരാട്ടത്തില്‍ ഏര്‍പ്പെടവെയാണ് കളി നിര്‍ത്തി വച്ചത്. മുന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയിലാണ്.
പീറ്റര്‍ ഹാന്‍റ്സ്കോമ്പും പാറ്റ് കുമ്മിന്‍സുമാണ് ക്രീസില്‍. സ്കോര്‍ 198 റണ്‍സില്‍ നില്‍ക്കെ ആറാമനായി നായകന്‍ ടിം പെയിനും മടങ്ങിയതോടെ പ്രതിരോധത്തിലായ ഓസീസിന് വേണ്ടി പൊരുതുകയാണ് ഇവര്‍. ഹാന്‍റസ്കോമ്പ് 28 റണ്‍സും കുമ്മിന്‍സ് 25 റണ്‍സുമാണ് എടുത്തിട്ടുള്ളത്.
കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ഓസീസിന് മേല്‍ മേല്‍ക്കൈ നല്‍കിയിരിക്കുന്നത്. കുല്‍ദീപ് മൂന്നും ജഡേജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Next Story
Adjust Story Font
16

