Quantcast

ചരിത്ര നേട്ടത്തിന് ശേഷം ഇന്ത്യന്‍ ഡ്രെസ്സിങ് റൂമിലെ സന്തോഷ നിമിഷങ്ങള്‍... വീഡിയോ കാണാം

തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ആസ്ട്രേലിയക്കെതിരെയുള്ള ഈ പരമ്പര നേട്ടമെന്ന് നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 Jan 2019 1:34 PM IST

ചരിത്ര നേട്ടത്തിന് ശേഷം ഇന്ത്യന്‍ ഡ്രെസ്സിങ് റൂമിലെ സന്തോഷ നിമിഷങ്ങള്‍... വീഡിയോ കാണാം
X

ചരിത്രത്തിലാദ്യമായി ആസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് കിരീടമുയര്‍ത്തി ടീം ഇന്ത്യ. അവസാന ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ നാലാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ഇന്ത്യ 2-1ന് കിരീടം സ്വന്തമാക്കിയെന്ന് തീര്‍ച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ ഡ്രെസ്സിങ് റൂമും സന്തോഷത്തില്‍ ആഘോഷ തിമിര്‍പ്പിലായി. ഏവരും അങ്ങോട്ടുമിങ്ങോട്ടും കൈ കൊടുത്തും വാരി പുണര്‍ന്നും സന്തോഷം പങ്ക് വച്ചു. ടീമിന് പിന്‍തുണയുമായി വലിയ ആരാധക പ്രവാഹവത്തിന്‍റെ ആരവങ്ങളും ഉയര്‍ന്നു. ചരിത്ര നിമിഷം ഡ്രെസ്സിങ് റൂമിന് നല്‍കിയത് വലിയ ആവേശമായിരുന്നു. വീഡിയോ കാണാം.

തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ആസ്ട്രേലിയക്കെതിരെയുള്ള ഈ പരമ്പര നേട്ടമെന്ന് നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞു. മൂന്ന് സെഞ്ച്വറികള്‍ നേടിയ ചേതേശ്വര്‍ പുജാരയാണ് പരമ്പരയിലെ താരം.

TAGS :

Next Story