Quantcast

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഹിമാചല്‍ ഭേദപ്പെട്ട നിലയില്‍

തകര്‍ച്ചയോടെ ബാറ്റിംഗ് തുടങ്ങിയ ഹിമാചലിനെ അങ്കിത് കല്‍സിയും റിഷി ധവാനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jan 2019 7:27 PM IST

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഹിമാചല്‍ ഭേദപ്പെട്ട നിലയില്‍
X

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഹിമാചല്‍ ഭേദപ്പെട്ട നിലയില്‍. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഹിമാചല്‍ ആദ്യ ദിവസം കളി അവസാനപ്പിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റ് എടുത്തപ്പോള്‍, സന്ദീപ് വാര്യര്‍ രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റുമെടുത്തു.

തകര്‍ച്ചയോടെ ബാറ്റിംഗ് തുടങ്ങിയ ഹിമാചലിനെ അങ്കിത് കല്‍സിയും (89) റിഷി ധവാനും (58) ചേര്‍ന്ന് കരകയറ്റുകയായിരുന്നു. നാലിന് 82 എന്ന നിലയില്‍ കേരളത്തിന് മുന്നില്‍ പതറിയ ഹിമാചലിന്റ രക്ഷാ ദൌത്യം ഏറ്റെടുത്ത ഇരുവരും, സ്കോര്‍ ബോര്‍ഡില്‍ 105 റണ്‍സ് ചേര്‍ത്തതിന് ശേഷം പിരിയുകയായിരുന്നു. ധവാനെ എല്‍.ബി.ഡബ്ല്യുവിന് മുന്നില്‍ കുരുക്കിയ നിധീഷാണ് കൂട്ടുകെട്ട് പൊളിച്ചത്. 11 റണ്‍‌സുമായി പങ്കജ് ജെയ്സ്വാളാണ് കല്‍സിക്കൊപ്പം ക്രീസില്‍.

TAGS :

Next Story