Quantcast

ഈ വിജയം തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടം- വിരാട് കോഹ്‍ലി

നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    7 Jan 2019 11:42 AM IST

ഈ വിജയം തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടം- വിരാട് കോഹ്‍ലി
X

ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 2011ല്‍ ലോകകപ്പ് നേടുമ്പോള്‍ കോഹ്‍ലി ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. ആ നേട്ടത്തില്‍ മറ്റ് ടീം അംഗങ്ങള്‍ ഏറെ വികാരഭരിതാവുന്നത് താന്‍ നേരില്‍ക്കണ്ടിട്ടുണ്ട്. പക്ഷെ, അവരുടെയത്ര വികാരഭരിതനാവാന്‍ തനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ നേട്ടം തനിക്ക് അത് മനസ്സിലാക്കി തന്നു. കാത്തിരിപ്പിന്‍റെ സുഖമായിരുന്നു അതെന്ന് ഇന്ന് തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ലോകകപ്പിനെക്കാള്‍ വലിയ നേട്ടമായി താന്‍ ഈ പരമ്പര ജയത്തെ കാണുന്നുവെന്നും മത്സരശേഷം വിരാട് കോഹ്‍ലി പറഞ്ഞു.

ടീം ഇന്ത്യക്ക് പുതിയൊരു വ്യക്തിത്വം സമ്മാനിക്കുന്ന വിജയമാണ് ഇതെന്ന് കോഹ്‍ലി പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. യുവതാരങ്ങളുള്ള ടീം ഇന്ത്യ ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നു. ഇത്രയും പ്രതിഭാസമ്പന്നരായ താരനിരയെ നയിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ഇത്പോലെ ഇനിയും ഭാവിയില്‍ പലതും സംഭവിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് വിജയിച്ച് മികച്ച വെല്ലുവിളിയാണ് ഓസീസ് ഇന്ത്യക്ക് നേരെ ഉയര്‍ത്തിയത്. അവസാന ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഇതോടെ ആസ്ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ച് കോഹ്‍ലിപ്പട ചരിത്രം കുറിച്ചു.

TAGS :

Next Story